ഡന്‍ഡിയിലും ഡന്‍കെല്‍ഡിലും അബര്‍ഡീനിലും മാര്‍ സ്രാമ്പിക്കലിന് സ്‌നേഹോഷ്മളമായ സ്വീകരണം

ഡന്‍ഡിയിലും ഡന്‍കെല്‍ഡിലും അബര്‍ഡീനിലും മാര്‍ സ്രാമ്പിക്കലിന് സ്‌നേഹോഷ്മളമായ സ്വീകരണം

പ്രസ്റ്റണ്‍: പ്രസ്റ്റണ്‍ രൂപതയുടെ നിയുക്ത മെത്രാന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന് സ്‌കോട്ട്‌ലന്റിലെ വിവിധ രൂപതകള്‍ സ്‌നേഹോഷ്മളമായ സ്വീകരണം നല്കി. ഡന്‍സി, ഡന്‍കെല്‍ഡ്, അബര്‍ഡീന്‍ രൂപതകളാണ് മാര്‍ സ്രാമ്പിക്കലിന് ആതിഥേയത്വം അരുളിയത്.

ഡന്‍കെല്‍ഡ് രൂപതാധ്യക്ഷന്‍ സ്റ്റീഫന്‍ റോബ്‌സന്‍, അബര്‍ഡീന്‍ രൂപതാധ്യക്ഷന്‍ ഹ്യൂഗ് ഗില്‍ബെര്‍ട്ട് എന്നിവരുമായി കൂടിക്കാഴ്ച നടത്തിയ മാര്‍ സ്രാമ്പിക്കല്‍ സീറോ മലബാര്‍ സഭാ വിശ്വാസികളെയും സന്ദര്‍ശിച്ചു. അനൗദ്യോഗിക സന്ദര്‍ശനമാണ് നിയുക്ത മെത്രാന്‍ നടത്തുന്നതെങ്കിലും വിശ്വാസികള്‍ ആവേശോജ്വലമായാണ് അദ്ദേഹത്തെ സ്വീകരിക്കുന്നത്.

മാര്‍ സ്രാമ്പിക്കലിന്റെ അടുത്ത സന്ദര്‍ശനം ന്യൂകാസില്‍ പ്രദേശത്തേയ്ക്കാണ്. സെക്രട്ടറി ഫാ. ഫാന്‍സ്വായും മാര്‍ സ്രാമ്പിക്കലിന് ഒപ്പമുണ്ട്.

രൂപതാധ്യക്ഷന്മാരുടെയും വിശ്വാസികളുടെയും സ്വീകരണം തന്നെ അത്യധികം സന്തുഷ്ടനാക്കിയെന്ന് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ അഭിപ്രായപ്പെട്ടു.

You must be logged in to post a comment Login