ഡല്‍ഹിയില്‍ ഡെങ്കിപ്പനി, സന്യസ്തരുടെ സഹായം തേടി സര്‍ക്കാര്‍

ഡല്‍ഹിയില്‍ ഡെങ്കിപ്പനി, സന്യസ്തരുടെ സഹായം തേടി സര്‍ക്കാര്‍

ന്യൂഡല്‍ഹി: തലസ്ഥാനം ഡെങ്കിപ്പനിയുടെ ഭീഷണി നേരിടുമ്പോള്‍ സര്‍ക്കാര്‍ സന്യസ്തരുടെ സഹായം തേടുന്നു. 21 മില്യന്‍ ആളുകള്‍ താമസിക്കുന്ന ഡല്‍ഹിയില്‍ അപകടകരമായ തോതില്‍ പടര്‍ന്നുകൊണ്ടിരിക്കുകയാണ് ഡെങ്കിപ്പനി.

സെപ്തംബറില്‍ മാത്രമായി 1,158 പേര്‍ക്കാണ് ഡെങ്കിപ്പനിയുള്ളതായി രജിസ്ട്രര്‍ ചെയ്യപ്പെട്ടിരിക്കുന്നത്. ഈ മാസത്തിന്റെ ആദ്യ പത്തു ദിനത്തിനുള്ളില്‍ 390 പേര്‍ക്കാണ് ഡെങ്കിയുള്ളതായി സ്ഥിരീകരിച്ചത് 1,440 പേര്‍ക്ക് ചിക്കുന്‍ഗുനിയായും ഇതര വൈറല്‍ രോഗങ്ങളും പിടിച്ചിട്ടുണ്ട്. അമ്പത് ശതമാനം വ ര്‍ദ്ധനവാണ് രോഗവ്യാപനത്തില്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ ഉണ്ടായിരിക്കുന്നത്.ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ രാജ്യത്തുള്ള മതസ്ഥാപനങ്ങളുമായി ബന്ധപ്പെട്ട സന്യസ്തരുടെ സഹായം തേടിയിരിക്കുന്നത്.

ദരിദ്രമായ ആരോഗ്യചുറ്റുപാടുകളാണ് ഈ രോഗം പരത്താന്‍ മുഖ്യകാരണമായിരിക്കുന്നത്. സംസ്ഥാന ഗവണ്‍മെന്റും മുന്‍സിപ്പാലിറ്റിയും പരസ്പരം കുറ്റപ്പെടുത്തിക്കൊണ്ടിരിക്കുന്ന അവസ്ഥയാണ് ഞങ്ങള്‍ കാണുന്നത്. ഇന്ത്യന്‍ കറന്‍്‌സ് മാസികയുടെ ഡയറക്ടര്‍ ഫാ. മാത്യൂ സുരേഷ് ഓഎഫ്എം ക്യാപ് പറഞ്ഞു.

You must be logged in to post a comment Login