ഡല്‍ഹിയില്‍ ദളിതര്‍ക്കായി ശബ്ദമുയര്‍ത്തി ക്രിസ്ത്യാനികളും കമ്യൂണിസ്റ്റുകാരും

ഡല്‍ഹിയില്‍ ദളിതര്‍ക്കായി ശബ്ദമുയര്‍ത്തി ക്രിസ്ത്യാനികളും കമ്യൂണിസ്റ്റുകാരും

ന്യൂ ഡല്‍ഹി: ദളിത് വംശജര്‍ക്കെതിരെയുള്ള പീഡനം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ന്യൂ ഡല്‍ഹിയില്‍ നൂറുകണക്കിന് ദളിത് ക്രിസ്ത്യന്‍ നേതാക്കള്‍ കമ്യൂണിസ്റ്റ്, പ്രതിപക്ഷ രാഷ്ട്രീയ നേതാക്കള്‍ക്കൊപ്പം റാലി നടത്തി.

10 വ്യത്യസ്ത ദളിത് സംഘടനകളില്‍ നിന്നുള്ള ജനങ്ങള്‍ക്കൊപ്പം രാഷ്ട്രീയ പാര്‍ട്ടി അംഗങ്ങളും സഭാ സംഘങ്ങളുമടങ്ങുന്ന 1000കണക്കിന് ജനങ്ങളാണ് സെപ്റ്റംബര്‍ 16ന് ഇന്ത്യന്‍ പാര്‍ലമെന്റിനു മുന്നില്‍ തടിച്ചുകൂടിയത്. 2014ല്‍ ബിജെപി അധികാരത്തില്‍ വന്നതിനു ശേഷം രാജ്യത്തെ താഴ്ന്ന ജാതിയില്‍പ്പെട്ടവര്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ദ്ധിച്ചതായി റാലിയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.

ദളിതരുടെ കാര്യത്തില്‍ ഈ സര്‍ക്കാര്‍ വല്യതാത്പര്യം കാണിക്കുന്നില്ല. അവരെ രാജ്യത്തിലെ പൗരന്മാരായി സര്‍ക്കാര്‍ കണക്കാക്കുന്നില്ല. റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവെ കമ്യൂണിസ്റ്റ് പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി പറഞ്ഞു.

ദളിതരുടെ കണ്ണീര്‍ കാണാതെ പോയാല്‍ രാജ്യത്തിന് പുരോഗതിയില്‍ മുന്നേറാന്‍ സാധിക്കുകയില്ലയെന്ന് ദളിത് സന്നദ്ധപ്രവര്‍ത്തകനായ ഫാ. എ എക്‌സ് ജെ ബോസ്‌കോ പറഞ്ഞു.

You must be logged in to post a comment Login