ഡിജിറ്റല്‍ ലോകത്ത് ജീവിക്കാന്‍ യുവാക്കള്‍ക്ക് പാപ്പയുടെ നിര്‍ദേശങ്ങള്‍

ഡിജിറ്റല്‍ ലോകത്ത് ജീവിക്കാന്‍ യുവാക്കള്‍ക്ക് പാപ്പയുടെ നിര്‍ദേശങ്ങള്‍

digitalനിങ്ങള്‍ വായിക്കുന്നത് ബുക്കായാലും മാസികയായാലും, അല്ലെങ്കില്‍ എല്ലാത്തിനും ഓണ്‍ലൈനിനെ ആശ്രയിക്കുന്നവരാണെങ്കിലും, ഒന്നിനും അടിമകളാകാതെ എല്ലാ മാധ്യമങ്ങളെയും പ്രോത്സാഹിപ്പക്കണമെന്ന് ഫ്രാന്‍സിസ് പാപ്പ യുവാക്കളോട് പറഞ്ഞു.

‘ശിലായുഗത്തില്‍, എന്റെ കാലഘട്ടത്തില്‍ പുസ്തകങ്ങള്‍ നല്ലതായിരുന്നു. അന്ന് അവ വായിച്ചിരുന്നു. എന്നാല്‍ ഇന്നതു നിങ്ങള്‍ക്ക് നല്ലതല്ലാതായി. അതുകൊണ്ട് നിങ്ങള്‍ അതിനെ തുടച്ചു നീക്കി’, ജൂണ്‍ 6ന് സരാജിവോയില്‍ കൂടിയ നൂറുണക്കിന് യുവാക്കളോട് ഫ്രാന്‍സിസ് പാപ്പ പറഞ്ഞു.
തന്നെ കാണാനായി പലമതങ്ങളില്‍ നിന്നുമായി എത്തിയ യുവാക്കളോട് പാപ്പ നേരത്തെ തയ്യാറാക്കിയ പ്രസംഗത്തിനു പകരം അവര്‍ ചോദിക്കുന്ന ചോദ്യത്തിന് ഉത്തരം നല്‍കാന്‍ തയ്യാറാകുകയായിരുന്നു.
പാപ്പ ടെലിവിഷന്‍ കാണില്ല എന്നു തീരുമാനിക്കുവാന്‍ കാരണമെന്ത് എന്ന് ഒരു യുവാവ് അദ്ദേഹത്തോട് ചോദിച്ചു. ‘1990കളിലാണ് ഞാനാ തീരുമാനമെടുത്തത്. ടിവി കാണുന്നതിലൂടെ പ്രത്യേകിച്ച് ഒരു ഗുണവും എനിക്ക് ലഭിക്കുന്നില്ല. അതാണ് ടിവി കാണുന്നതില്‍ നിന്ന് വിട്ടു നില്‍ക്കാന്‍ എന്നെ പ്രേരിപ്പിച്ചത്’, പാപ്പ പറഞ്ഞു. എന്നാല്‍ സിനിമ കാണുന്നതില്‍ നിന്ന് പാപ്പ പിന്‍തിരിഞ്ഞിട്ടില്ല. ബ്യൂണോ ഐറിസിലെ ആര്‍ച്ച് ബിഷപ്പ് ആയിരിക്കെ ആര്‍ച്ച്‌ഡൈസിലെ ടിവി സ്റ്റേഷനില്‍ ചെന്ന് അദ്ദേഹം സിനിമ കാണുമായിരുന്നു.
‘ഞാന്‍ ശിലാ യുഗത്തില്‍ നിന്നാണ്. പഴഞ്ചനാണ്. കാലം മാറി ഇന്ന് ചിത്രങ്ങള്‍ക്കാണ് പ്രാധാന്യം’, പാപ്പ പറഞ്ഞു. കാലമെത്രമാറിയാലും പണ്ടത്തെ ആളുകള്‍ മാധ്യമം തിരഞ്ഞെടുക്കുന്നതിന് സ്വീകരിച്ച അതേ മാര്‍ഗ്ഗം തന്നെ ഇന്നുള്ളവരും തിരഞ്ഞെടുക്കണം. ഓരോരുത്തര്‍ക്കും അനുയോജ്യമെന്നു തോന്നുന്ന മാധ്യമമാണ് തിരഞ്ഞെടുക്കേണ്ടത്, അദ്ദേഹം പറഞ്ഞു.
ടെലിവിഷന്‍ സറ്റേഷനിലെ ആളുകള്‍ക്ക് കാഴ്ചക്കാരുടെ മൂല്യങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കുന്ന രീതിയിലുള്ള പരിപാടികള്‍ പ്രക്ഷേപണം ചെയ്യേണ്ട ഉത്തരവാദിത്വം ഉണ്ട്. കാഴ്ചക്കാരന് നല്ലത് തിരഞ്ഞെടുത്തു കാണേണ്ടതും, അദ്ദേഹം പറഞ്ഞു.
കമ്പ്യൂട്ടറുമായി ഒട്ടിച്ചേര്‍ന്നിരിക്കുന്നവര്‍ അതിന് അടിമകളായി തീരുകയും അവരുടെ സ്വാതന്ത്ര്യം നശിപ്പിക്കുകയും ചെയ്യും. മോശമായ കാര്യങ്ങള്‍ കമ്പ്യൂട്ടറിലൂടെ കാണുന്നതു വഴി നിങ്ങള്‍ നിങ്ങളുടെ തന്നെ അന്തസ്സാണ് കളയുന്നത്, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കമ്പ്യൂട്ടറിനെ അമിതമായി ആശ്രയിക്കുന്നതിലൂടെ ബാഹ്യ ലോകത്തു നിന്നും നാം അകന്നു പോകുന്നു. കുടുംബബന്ധവും സാമൂഹ്യ ജീ

വിതവും കായികവും കലയും നമ്മെ ബാധിക്കാത്ത കാര്യങ്ങളാകും, പാപ്പ കൂട്ടിച്ചേര്‍ത്തു.
ചില മാതാപിതാക്കള്‍ കമ്പ്യൂട്ടറുകള്‍ കുട്ടികളുടെ മുറിയില്‍ വയ്ക്കാതെ പൊതുവായ സ്ഥലങ്ങളില്‍ വയ്ക്കുന്നു. ഇതുപോലെ മാതാപിതാക്കള്‍ ചെയ്യേണ്ട ചില കാര്യങ്ങള്‍ ഉണ്ട് എന്നു പറഞ്ഞ് പാപ്പ തന്റെ കൂടിക്കാഴ്ച അവസാനിപ്പിച്ചു.

 

നീതു മെറിന്‍.

You must be logged in to post a comment Login