ഡിന്ഡിഗലിന് പുതിയ മെത്രാന്‍

ഡിന്ഡിഗലിന് പുതിയ മെത്രാന്‍

ഡിന്‍ഡിഗല്‍: തമിഴ്‌നാട്ടിലെ ഡിന്‍ഡിഗല്‍ രൂപതയുടെ പുതിയ മെത്രാനായി ഫാ. തോമസ് പോള്‍സ്വാമിയെ ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു.
2014 ല്‍ ബിഷപ് അന്തോണി പപ്പുസ്വാമി മധുര ആര്‍ച്ച് ബിഷപായി നിയമിതനായതു മുതല്‍ ഡിന്‍ഡിഗല്ലിന് ഇടയനില്ലായിരുന്നു. ഈ ഒഴിവിലേക്കാണ് ഫാ. തോമസ് പോള്‍ സ്വാമി നിയമിതനായിരിക്കുന്നത്.

1951 ഓഗസ്റ്റ് രണ്ടിന് തിരുച്ചിറപ്പള്ളിയിലെ പൂളംപാറ്റിയിലായിരുന്നു നിയുക്ത മെത്രാന്റെ ജനനം. 1977 മെയ് 25 ന് പുരോഹിതനായി. കല്ലുകുഴിയിലെ ഇടവകവികാരിയായി സേവനം ചെയ്തുവരികയായിരുന്നു. 2007 മുതല്‍ 2015 വരെ തിരുച്ചിറപ്പള്ളി രൂപതയുടെ വികാരി ജനറലായിരുന്നു.

You must be logged in to post a comment Login