ഡിവൈന്‍ മേഴ്‌സി കോണ്‍ഗ്രസ് 25 ന് മുരിങ്ങൂരില്‍

ഡിവൈന്‍ മേഴ്‌സി കോണ്‍ഗ്രസ് 25 ന് മുരിങ്ങൂരില്‍

ചാലക്കുടി: കേരളത്തില്‍ ആദ്യമായി നടത്തുന്ന ഡിവൈന്‍ മേഴ്‌സി കോണ്‍ഗ്രസിനുള്ള ഒരുക്കങ്ങള്‍ പൂരോഗമിക്കുന്നു. മുരിങ്ങൂര്‍ ഡിവൈന്‍ ധ്യാനകേന്ദ്രത്തിന്റെ സെന്റ് വിന്‍സെന്റ് ഡി പോള്‍ ഹാളില്‍ 25 ന് രണ്ടിന് വിന്‍സെന്‍ഷ്യന്‍ കോണ്‍ഗ്രിഗേഷന്‍ സുപ്പീരിയര്‍ ജനറല്‍ റവ.ഡോ വര്‍ഗീസ് പാറപ്പുറം കാരുണ്യദീപം തെളിക്കുന്നതോടെ തുടക്കമാകും.

വിന്‍സെന്റ് ഡി പോളിന്റെ തിരുനാളിനോട് അനുബന്ധിച്ചാണ് കണ്‍വന്‍ഷന്‍. തലശ്ശേരി ആര്‍ച്ച് ബിഷപ് മാര്‍ ജോര്‍ജ് ഞരളക്കാട്ട്, കണ്ണൂര്‍ ബിഷപ് ഡോ. അലക്‌സ് വടക്കുംതല, എറണാകുളം അങ്കമാലി അതിരൂപത സഹായമെത്രാന്‍ മാര്‍ ജോസ് പുത്തന്‍വീട്ടില്‍ എന്നിവര്‍ കുര്‍ബാനയര്‍പ്പിച്ച് അനുഗ്രഹപ്രഭാഷണം നടത്തും.

വിശുദ്ധ ഫൗസ്റ്റീനയുടെയും മദര്‍തെരേസയുടെയും തിരുശേഷിപ്പുകള്‍ വണങ്ങാന്‍ അവസരമുണ്ടായിരിക്കും.

You must be logged in to post a comment Login