ഡീക്കന്‍മാര്‍ക്ക് തിരുപ്പട്ടം നല്‍കുന്ന ചടങ്ങില്‍ ഭാര്യമാരുടെ പങ്കെന്താണ്?

ഡീക്കന്‍മാര്‍ക്ക് തിരുപ്പട്ടം നല്‍കുന്ന ചടങ്ങില്‍ ഭാര്യമാരുടെ പങ്കെന്താണ്?

dalm1433വിവാഹിതരായ ആളുകള്‍ക്ക് ഡീക്കന്‍പട്ടം നല്‍കുന്ന ചടങ്ങില്‍ അവരുടെ ഭാര്യമാര്‍ക്ക് എന്തെങ്കിലും പ്രസക്തിയുണ്ടോ? ഉണ്ട് എന്നാണ് ദൈവശാസ്ത്രപണ്ഡിതനായ ഫാദര്‍ എഡ്വേര്‍ഡ് മക്‌നമാര പറയുന്നത്. ചില ഭാര്യമാര്‍ തിരുപ്പട്ടം നല്‍കുന്ന ചടങ്ങില്‍ ഭര്‍ത്താക്കന്‍മാരുടെ തിരുവസ്ത്രങ്ങള്‍ വഹിച്ചുകൊണ്ടുവരാന്‍ തങ്ങള്‍ക്ക് അവസരം നല്‍കണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ സഭാധികാരികള്‍ ഒരു നിലപാട് സ്വീകരിച്ചിട്ടില്ല.

വിവാഹിതരായവര്‍ ഡീക്കന്‍പട്ടം സ്വീകരിക്കുന്നത് ഭാര്യമാരുടെ പൂര്‍ണ്ണാനുമതിയോടെയാകണം എന്നാണ് സഭ അനുശാസിക്കുന്നത്. കാനോന്‍ നിയമമനുസരിച്ച് ഭാര്യമാരുടെ സമ്മതമില്ലാതെ ഇവര്‍ക്ക് തിരുപ്പട്ടം സ്വീകരിക്കാനാവില്ല. 2005ലെ ആസ്‌ട്രേലിയന്‍ ബിഷപ്പുമാരുടെ നിയമത്തിലും ഇതുതന്നെയാണ് പറയുന്നത്. ഡീക്കന്‍മാരുടെ ഭാര്യമാര്‍ക്ക് ചടങ്ങില്‍ ഏതെങ്കിലും രീതിയിലുള്ള പങ്കാളിത്തം നല്‍കണമെന്നും ഇതിനായി ഇവര്‍ക്ക് പ്രത്യേകം പരിശീലനം നല്‍കണമെന്നും ഈ നിയമത്തില്‍ പറയുന്നു. എന്നാല്‍ ഇതിന് പ്രായോഗികമായ പല ബുദ്ധിമുട്ടുകളുമുണ്ട്. പലപ്പോഴും നിരവധി ആളുകള്‍ക്ക് ഒന്നിച്ചായിരിക്കും ഡീക്കന്‍പട്ടം നല്‍കുക. അല്ലെങ്കില്‍ ചില വൈദികാര്‍ത്ഥികളുടെ കൂടെയായിരിക്കും ഇവരുടേയും തിരുപ്പട്ടസ്വീകരണം നടക്കുക. അങ്ങനെയുള്ള അവസരങ്ങളില്‍ ഭാര്യമാരെക്കൂടി ചടങ്ങിന്റെ ഭാഗമാക്കുക എന്നുള്ളത് പ്രയാസമേറിയ കാര്യമാണ്.
നിലവിലുള്ള സാഹചര്യമനുസരിച്ച് ഒന്നുകില്‍ ഡീക്കന്‍പട്ടം സ്വീകരിക്കുന്നവര്‍ തങ്ങളുടെ കയ്യില്‍ സഭാവസ്ത്രം പിടിച്ചുകൊണ്ടുനില്‍ക്കും. അല്ലെങ്കില്‍ ഒരു മേശയില്‍ അതു മുന്‍കൂട്ടി സജ്ജീകരിച്ചിരിക്കും. എന്നാല്‍ ചില ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ ഡീക്കന്‍പട്ടം സ്വീകരിക്കുന്നവരുടെ മാതാപിതാക്കള്‍ തിരുവസ്ത്രമേന്തി നില്‍ക്കുന്ന പതിവുമുണ്ട്. ഇത് സഭാനിയമങ്ങള്‍ക്ക് എതിരല്ലെന്നും ഫാദര്‍ എഡ്വേര്‍ഡ് മക്‌നമാര ചൂണ്ടിക്കാട്ടുന്നു..

You must be logged in to post a comment Login