ഡെന്‍വര്‍ അതിരൂപതയിലെ കരുണയുടെ മോഡലായ അടിമ

ഡെന്‍വര്‍ അതിരൂപതയിലെ കരുണയുടെ മോഡലായ അടിമ

ഡെന്‍വര്‍: കനം കുറഞ്ഞ നീണ്ട തൊപ്പിയും പാകമല്ലാത്ത വലിയ ഷൂസും ധരിച്ച്, സുഖമില്ലാത്ത കണ്ണില്‍ ചെറിയ തൂവാലകൊണ്ട് തലോടി, പാവങ്ങള്‍ക്കും ഭവനരഹിതര്‍ക്കും നല്‍കാനുള്ള സാധനങ്ങളുമായി തന്റെ ചുവന്ന ചരക്കു വണ്ടിയും തള്ളിക്കൊണ്ട് ഡെന്‍വര്‍ നഗരത്തിലൂടെ ജൂലിയ ഗ്രീലി നടന്നു നീങ്ങുന്നത് 1800കളിലെ സ്ഥിരം കാഴ്ചയാണ്.

തിരുഹൃദയത്തോട് പ്രത്യേക ഭക്തി പ്രദര്‍ശിപ്പിച്ച ഇവര്‍ കരിമരുന്ന് ജോലിയില്‍ ഏര്‍പ്പെടുന്ന ആളുകള്‍ക്കിടയില്‍ തിരുഹൃദയ ഭക്തി പ്രചരിപ്പിച്ചു. ഇവരുടെ കാരുണ്യപ്രവര്‍ത്തനത്തിന്റെ അടിസ്ഥാനത്തില്‍ ഡെന്‍വര്‍ അതിരൂപത കാരണ്യവര്‍ഷത്തില്‍ അതിരൂപതയുടെ കരുണയുടെ മോഡലായി ഇവരെ തിരഞ്ഞെടുത്തു.

1833 നും 1848നും മദ്ധ്യേ ഹന്നിബാളില്‍ ഇവര്‍ ജനിച്ചു. അടിമയായിരുന്ന അമ്മയെ യജമാനന്‍ ചാട്ടവാര്‍ ഉപയോഗിച്ച് അടിച്ചപ്പോള്‍ ചാട്ടയുടെ അറ്റം ജൂലിയാനയുടെ കണ്ണില്‍ പതിച്ചു. അങ്ങനെ ജൂലിയാനയുടെ കണ്ണ് നശിച്ചു.

കുഞ്ഞിനെ എടുത്തുകൊണ്ട് നില്‍ക്കുന്ന ജൂലിയായുടെ ചിത്രങ്ങളാണ് എവിടെയും കാണാറുള്ളത്. കുട്ടികളോട് ബന്ധപ്പെടുത്തി ഇവരെക്കുറിച്ച് ധാരാളം കഥകള്‍ നിലനില്‍ക്കുന്നുണ്ട്. ട്രോളിയില്‍ കുട്ടികളെ ഇരുത്തി നഗരത്തില്‍ കൂടി കറങ്ങി നടക്കുകയും അവരോടൊപ്പം നൃത്തം ചെയ്യാനും ജൂലിയാന കുട്ടികള്‍ക്കൊപ്പം ചേരും.

സ്വന്തം ദാരിദ്ര്യത്തിലും മറ്റുള്ളവരെ സഹായിക്കുന്നതില്‍ നിന്ന് ഇവര്‍
വ്യതിചലിച്ചില്ല. വൃത്തിയാക്കല്‍, ഭക്ഷണം പാകം ചെയ്യല്‍ എന്നിവയിലൂടെ മാസം ലഭിക്കുന്ന 10, അല്ലെങ്കില്‍ 12 ഡോളര്‍ പാവങ്ങള്‍ക്ക് ഭക്ഷണം, വസ്ത്രം എന്നിവ വാങ്ങിനല്‍കുന്നതിനായി വിനിയോഗിച്ചു.

കാരുണ്യപ്രവര്‍ത്തികള്‍ ചെയ്തിരുന്നെങ്കിലും ഇവര്‍ വിശുദ്ധയല്ല. 1918 ജൂണ്‍ 7ന്, തിരുഹൃദയ തിരുന്നാള്‍ ദിനത്തില്‍ ജൂലിയാന മരണമടഞ്ഞു. അടിമയായി ജനിച്ച ഇവരുടെ പ്രായം കൃത്യമായി രേഖപ്പെടുത്തിയിട്ടില്ല.

You must be logged in to post a comment Login