ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ പ്രസിഡന്റ് വത്തിക്കാനില്‍

ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ പ്രസിഡന്റ് വത്തിക്കാനില്‍

വത്തിക്കാന്‍: ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ പ്രസിഡന്റ് ജോസഫ് കാബിലയെ ഫ്രാന്‍സിസ് മാര്‍പാപ്പ വത്തിക്കാന്‍ അപ്പസ്‌തോലിക് പാലസില്‍ സ്വീകരിച്ചു. സെക്രട്ടറി ഫോര്‍ റിലേഷന്‍സ് വിത്ത് സ്‌റ്റേറ്റ് സെക്രട്ടറി ആര്‍ച്ച് ബിഷപ് പോള്‍ റിച്ചാര്‍ഡുമായും ജോസഫ് കാബില സംസാരിച്ചു.

ഈ വര്‍ഷം മെയ് 20 ന് പരിശുദ്ധ സിംഹാസനവും കോംഗോയും തമ്മില്‍ ഒപ്പുവച്ച ഉടമ്പടിയില്‍ ഇരുവിഭാഗവും സംതൃപ്തി പ്രകടിപ്പിച്ചു. രാജ്യത്തിന്റെ കിഴക്കു ഭാഗങ്ങളില്‍ നടക്കുന്ന അക്രമത്തിന്റെ ഇരകളായി കഴിയുന്ന ജനങ്ങളുടെ കാര്യവും ചര്‍ച്ചാവിഷയമായി. ദേശീയ അന്തര്‍ദ്ദേശീയ തലത്തില്‍ ഈ വിഷയത്തില്‍ ഇടപെടണമെന്നും ഇരുവിഭാഗവും ആവര്‍ത്തിച്ചു വ്യക്തമാക്കി.

ഊഷ്മളമായിരുന്നു കണ്ടുമുട്ടലും ചര്‍ച്ചയുമെന്ന് ഇതു സംബന്ധിച്ച് വത്തിക്കാന്‍ പുറത്തിറക്കിയ പത്രപ്രസ്താവന പറഞ്ഞു.

You must be logged in to post a comment Login