ഡേവിഡ് ബോവിയെ അനുസ്മരിച്ച് വത്തിക്കാന്‍

വത്തിക്കാന്‍: അന്തരിച്ച പോപ്പ് ഗായകന്‍ ഡേവിഡ് ബോവിയെ വത്തിക്കാന്‍ അനുസ്മരിച്ചു. വത്തിക്കാന്റെഔദ്യോഗിക ദിനപ്പത്രമായ ഒസാര്‍വത്താരേ റൊമാനോയിലാണ് ഡേവിഡ് ബോവിയെ അനുസ്മരിച്ചുകൊണ്ടുള്ള ലേഖനം പ്രത്യക്ഷപ്പെട്ടത്.

ലോകമെമ്പാടും നിവധി ആരാധകരെ പ്രചോദിപ്പിച്ച വ്യക്തിത്വമായിരുന്നു ഡേവിഡ് ബോവിയുടേതെന്ന് ലേഖനത്തില്‍ പറയുന്നു. റോക്ക് സംഗീതത്തിനു പുറമേ ചിത്രകല, നാടകം, സിനിമ എന്നീ മേഖലകളിലും അദ്ദേഹം നല്‍കിയ സംഭാവനയെ വത്തിക്കാന്‍ ഓര്‍മ്മിച്ചു.

കലാസാംസ്‌കാരിക രംഗത്തു പ്രവര്‍ത്തിക്കുന്ന വത്തിക്കാന്റെ പൊന്തിഫിക്കല്‍ കൗണ്‍സില്‍ തലവന്‍ കര്‍ദ്ദിനാള്‍ ഗിയാന്‍ഫ്രാങ്കോ റവാസി ഡേവിഡ് ബോവിയെ അനുസ്മരിച്ച് ട്വീറ്റ് ചെയ്തിരുന്നു.

ക്യാന്‍സര്‍ ബാധിതനായതിനെത്തുടര്‍ന്ന് ഇക്കഴിഞ്ഞ ഞായറാഴ്ചയായിരുന്നു ഡേവിഡ് ബോവിയുടെ മരണം. തന്റെ 25-ാമത്തെ ആല്‍ബമായ ബ്ലാക്ക് സ്റ്റാര്‍ പുറത്തിറങ്ങി രണ്ടു ദിവസത്തിനു ശേഷമാണ് അദ്ദേഹത്തെ മരണം കവര്‍ന്നത്.

You must be logged in to post a comment Login