ഡൊമിനിക്ക പ്രസിഡന്റ് ഫ്രാന്‍സിസ് പാപ്പയുമായി കൂടിക്കാഴ്ച നടത്തി

വത്തിക്കാന്‍: കരീബിയന്‍ ദ്വീപസമൂഹത്തിന്റെ ഭാഗമായ ഡൊമിനിക്കയിലെ പ്രസിഡന്റ് ചാള്‍സ് ആഞ്ചലോ സവാരിന്‍ ഫ്രാന്‍സിസ് പാപ്പയുമായി കൂടിക്കാഴ്ച നടത്തി. വത്തിക്കാനില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച. ഉഭയകക്ഷി ബന്ധം കൂടുതല്‍ ശക്തപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടായിരുന്നു ചര്‍ച്ചകള്‍.

കത്തോലിക്കാ സഭയുമായും വത്തിക്കാനുമായും പരസ്പരസഹകരണത്തില്‍ മുന്നോട്ടു നീങ്ങുമെന്ന് ചാള്‍സ് ആഞ്ചേ സവാരിന്‍ പറഞ്ഞു. സഭ എല്ലാക്കാലത്തും മനുഷ്യസമൂഹത്തെയും അവരുടെ ആവശ്യങ്ങളെയും മാനിച്ചിട്ടുണ്ട്. വിദ്യാഭ്യാസ രംഗങ്ങളില്‍ സഭ തനതായ സംഭാവനകള്‍ നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പ്രാദേശിക വിഷയങ്ങള്‍ ചര്‍ച്ച ചെയ്തതോടൊപ്പം ആഗോള പ്രശ്‌നങ്ങളായ പരിസ്ഥിതി മലിനീകരണം, ഭീകരവാദം തുടങ്ങിയ പ്രശ്‌നങ്ങളെക്കുറിച്ചും ഇരുവരും ചര്‍ച്ചകള്‍ നടത്തി. വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദ്ദിനാള്‍ പിയട്രോ പരോളിന്‍, വിദേശകാര്യ മന്ത്രാലയത്തിന്റെ വക്താവ് ആര്‍ച്ച്ബിഷപ്പ് റിച്ചാര്‍ഡ് ഗാലഖര്‍ എന്നിവരുമായും ചാള്‍സ് സവാരിന്‍ കൂടിക്കാഴ്ച നടത്തി.

You must be logged in to post a comment Login