ഡൊറോത്തി ഡേയുടെ നാമകരണനടപടികള്‍ പുതിയ ഘട്ടത്തിലേക്ക് …

ഡൊറോത്തി ഡേയുടെ നാമകരണനടപടികള്‍ പുതിയ ഘട്ടത്തിലേക്ക് …

ന്യൂയോര്‍ക്ക്: കാത്തലിക് വര്‍ക്കര്‍ മൂവ്‌മെന്റിന്റെ സ്ഥാപകയായിരുന്ന ഡൊറോത്തി ഡേയുടെ നാമകരണനടപടികള്‍ പുതിയ ഘട്ടത്തിലേക്ക്. ഇതിന് തുടക്കം കുറിച്ചുകൊണ്ട് അവരുടെ ജീവിതത്തെക്കുറിച്ച് പഠിക്കാനുള്ള അനുമതിക്ക് കര്‍ദിനാള്‍ തിമോത്തി ഡോളന്‍ ഉത്തരവിറക്കി.

ഇതിന്‍പ്രകാരം ഈ ആഴ്ച ഡൊറോത്തിഡേയുമായി ബന്ധപ്പെട്ട പ്രാഥമികവിവരങ്ങള്‍ക്കായി അമ്പതിലധികം പേരുമായി അഭിമുഖം നടത്തും. ഇതില്‍ നിന്ന് കിട്ടുന്ന വീരോചിതമായ പുണ്യപ്രവൃത്തികളുടെ വിവരങ്ങള്‍ വിശുദ്ധരുടെ നാമകരണവുമായി ബന്ധപ്പെട്ട വത്തിക്കാനിലുള്ള തിരുസംഘത്തിന് കൈമാറും.

അതോടൊപ്പം തന്നെ ഡൊറോത്തി ഡേ എഴുതിയ ലേഖനങ്ങളെക്കുറിച്ച് പഠിക്കാനുള്ള വിദഗ്ദ സംഘത്തെയും കര്‍ദിനാള്‍ നിയമിച്ചു. മൂവായിരത്തോളം പേജുകളുള്ളതാണ് ലേഖനങ്ങള്‍. ബുക്കുകളും മറ്റും എണ്ണായിരത്തോളം പേജുകളും വരും.

2000ല്‍ ഡൊറോത്തി ഡേയെ ദൈവദാസിയായി പ്രഖ്യാപിച്ചിരുന്നു.

You must be logged in to post a comment Login