ഡോക്ടര്‍ ഇനി കന്യാസ്ത്രീയാകുന്നു

ഡോക്ടര്‍ ഇനി കന്യാസ്ത്രീയാകുന്നു

ഫിലാഡാല്‍ഫിയ: മെഡിക്കല്‍ ഡോക്ടറായി സേവനം ചെയ്തുവരവെ അതെല്ലാം ഉപേക്ഷിച്ച് ദൈവത്തിന്റെ മണവാട്ടിയാകാന്‍ തീരുമാനെടുത്ത് ബന്ധുക്കളെയും സുഹൃത്തുക്കളെയും ഞെട്ടിച്ചിരിക്കുകയാണ് ജോസ് ലിന്‍. 2016 ഓഗസ്റ്റ് ആറിനാണ് സിസ്റ്റര്‍ ജോസ് ലിന്റെ പ്രഥമ വ്രതവാഗ്ദാനം.

ഫിലാഡല്‍ഫിയായിലെ സെന്റ് ജൂഡ് സീറോ മലങ്കര കത്തോലിക്കാ ഇടവകാംഗങ്ങളായ ഫിലിപ്പിന്റെയും രാജമ്മയുടെയും മകളാണ് സിസ്റ്റര്‍ ജോസ് ലിന്‍. സിസ്റ്ററിന്‍റെ സഹോദരനും വൈദികനാണ്. ഫാ. മൈക്കിള്‍ ഇടത്തില്‍. നോര്‍ത്ത് അമേരിക്കയിലെ മലങ്കര കത്തോലിക്കാസഭയില്‍ നിന്നുള്ള ആദ്യ വൈദികനാണ് ഇദ്ദേഹം.

പൗരസ്ത്യ കത്തോലിക്കാസഭയില്‍ നിന്നുള്ള ആദ്യ പുരോഹിതനും ആദ്യ സന്ന്യാസിനിയും എന്ന ബഹുമതി കൂടി സ്വന്തമാക്കിയിരിക്കുകയാണ് ഈ സഹോദരങ്ങള്‍. സമാധാനരാജ്ഞി ഭദ്രാസന ദേവാലയത്തില്‍ ഭദ്രാസനാധ്യക്ഷന്റെ മുമ്പാകെയാണ് സിസ്റ്റര്‍ ജോസ് ലിന്‍ പ്രഥമ വ്രതവാഗ്ദാനം നിര്‍വഹിക്കുന്നത്.

അമേരിക്കയിലെ മലങ്കരസഭയിലെ വിശ്വാസികളും പുരോഹിത സന്യാസഗണങ്ങളും ഈ നിമിഷത്തിന് വേണ്ടി പ്രാര്‍ത്ഥിച്ചൊരുങ്ങുകയാണ്..

You must be logged in to post a comment Login