ഡോക്ടറുടെ സഹായത്തോടെയുള്ള മരണത്തിന് വാഷിംങ്ടണ്ണില്‍ ചുവന്ന കൊടി

ഡോക്ടറുടെ സഹായത്തോടെയുള്ള മരണത്തിന് വാഷിംങ്ടണ്ണില്‍ ചുവന്ന കൊടി

downloadവാഷിംങ്ടണ്ണില്‍ ഒരാളുടെ സഹായത്തോടെയുള്ള ആത്മഹത്യ നിയമവിധേയമാക്കാനുള്ള അഭിപ്രായത്തിന് ആരോഗ്യ വിദഗ്ദരും, അഭിഭാഷകരും ഒരേ സ്വരത്തില്‍ എതിര്‍പ്പു പ്രകടിപ്പിച്ചു. നിയമം നടപ്പിലായാല്‍ അതിന് ഏറ്റവും കൂടുതല്‍ ഇരകളാകുന്നത് ഏറ്റവും പെട്ടന്ന് പരിക്കു പറ്റാവുന്ന വിഭാഗക്കാരുകുമെന്ന് അവര്‍ അഭിപ്രായം പ്രകടിപ്പിച്ചു.
ഡോക്ടര്‍മാരെ കൊല്ലാന്‍ അനുവദിക്കുക, അതിനായി ഒരാളെ തരപ്പെടുത്തുക, ഇതെല്ലാം രോഗിക്കും ഡോക്ടര്‍മാര്‍ക്കും, ആരോഗ്യ സംരക്ഷണ സംവിധാനത്തിനും കേടുപാടുകള്‍ വരുത്തുന്ന നടപടികളാണെന്ന് ‘അന്തസ്സുള്ള മരണത്തിനു വേണ്ടിയുള്ള നിയമം’ എന്നതിന്റെ വിചാരണ വേളയില്‍ ഡോ. കാള്‍ ബെന്‍സിയോ പറഞ്ഞു.
ഇറാഖ് പോലുള്ള യുദ്ധമുഖത്ത് അതികഠിനമായ മനോവികാരത്തിനാല്‍ കഷ്ടപ്പെടുന്ന പല ആത്മഹത്യാപരവശരായ രോഗികളെയും മരിക്കുന്നതിന് താന്‍ സഹായിച്ചിട്ടുണ്ടെന്ന് ഡോ. ബെന്‍സീന്‍ വ്യക്തമാക്കി. ഇത്തരം രോഗികള്‍ക്ക് ആവശ്യം സ്‌നേഹവും കരുതലുമാണ്. മറിച്ച് മരിക്കുന്നതിനുള്ള മരുന്നല്ല, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജീവിതത്തില്‍ അതികഠിമായ സഹനങ്ങള്‍ അനുഭവിക്കുന്നവരെ മരിക്കുവാന്‍ സഹായിക്കുന്നതരത്തിലാവും കാര്യങ്ങള്‍ നീങ്ങുകയെന്ന് ചൂണ്ടിക്കാണിച്ച് പലരും അന്തസ്സോടെ മരിക്കുന്നതിനുള്ള നിയമത്തിന് എതിരെ ചുവന്ന കൊടി കാണിച്ചു.
ചികിത്സിക്കുന്ന ഡോക്ടര്‍ക്ക് തന്റെ രോഗിയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ സാധ്യതയില്ല. അതിനാല്‍ ഡോക്ടറുടെ സഹായത്തോടെയുള്ള മരണത്തിന് രോഗിയുടെ ആവശ്യം നിറവേറ്റുന്ന ഏതെങ്കിലുമൊരു ഡോകറുടെ സമീപത്തേക്ക് പറഞ്ഞയക്കുകയാവും ചെയ്യുകയെന്ന് നാഷനണല്‍ കൗണ്‍സില്‍ ഫോര്‍ ഇന്റിപ്പെന്റന്റ് ലീവിങ്ങിന്റെ വക്താവ് മോളി ഗ്രീന്‍ബെര്‍ഗ് പറഞ്ഞു.
നിയമം നടപ്പിലാവുകയാണെങ്കില്‍ ആത്മഹത്യ പ്രവണതയുള്ള മാനസീക രോഗികളെ ചികിത്സിക്കുന്നതിനു പകരം മരിക്കുന്നതിന് സഹായിക്കുകയാവും ചെയ്യുക എന്നും മറ്റൊരു കൂട്ടം വിദഗ്ദര്‍ വാധിച്ചു.

You must be logged in to post a comment Login