ഡോക്ടറോട് നോ പറഞ്ഞു, ദൈവത്തോട് യെസും. ഒരു ബ്യൂട്ടി ക്വീന്‍- അത്‌ലറ്റിന്റെ പിറവിയ്ക്ക് പിന്നിലെ കഥ

ഡോക്ടറോട് നോ പറഞ്ഞു, ദൈവത്തോട് യെസും. ഒരു ബ്യൂട്ടി ക്വീന്‍- അത്‌ലറ്റിന്റെ പിറവിയ്ക്ക് പിന്നിലെ കഥ

ഈ കുഞ്ഞ് ജനിക്കുകയാണെങ്കില്‍ ജീവച്ഛവമായി കിടക്കുകയേയുള്ളൂ. സ്വന്തമായി ശ്വ സിക്കാന്‍ പോലും ഇതിന് കഴിയില്ല. അതുകൊണ്ട് അബോര്‍ഷന്‍ ചെയ്യുന്നതാണ് ഏറ്റവും നല്ലത്.

ഇതായിരുന്നു ആ ദമ്പതികള്‍ക്ക് ഡോക്ടേഴ്‌സ് നല്കിയ ഉപദേശം. പക്ഷേ ദമ്പതികള്‍ വിശ്വാസജീവിതം നയിക്കുന്നവരും ജീവനുവേണ്ടി നിലകൊള്ളുന്നവരുമായിരുന്നു. അതുകൊണ്ട് അവര്‍ ഡോക്ടറോട് നോ പറഞ്ഞു. ദൈവത്തോട് യെസും.

അവര്‍ക്ക് ജനിച്ച കുഞ്ഞ് ഇന്ന് സൗന്ദര്യറാണിയും അത്‌ലറ്റുമാണ്. ഇത് എലീസയുടെ ജീവിതകഥ.

എന്റെ മാതാപിതാക്കള്‍ എന്നെ മരണത്തിന് വിട്ടുകൊടുത്തിരുന്നുവെങ്കില്‍ ഈ നേട്ടങ്ങള്‍ കൊയ്യാനോ എന്റെ ജീവിതകഥ പറയുവാനോ ഞാനുണ്ടാകുമായിരുന്നില്ല.എന്റെ മാതാപിതാക്കള്‍ എന്റെ ആരോഗ്യസ്ഥിതിക്ക് അനുസൃതമായി വീട് പരിഷ്‌ക്കരിച്ചു. പക്ഷേ എനിക്കെന്തെങ്കിലും പ്രത്യേകതകളുള്ള കുട്ടിയായി വളര്‍ത്തിയുമില്ല.

എലീസ ആ പഴയകാലം ഓര്‍മ്മിക്കുന്നു.

അത്ഭുതമെന്ന് പറയട്ടെ വളരും തോറും എലീസ ആരോഗ്യമുള്ള കുഞ്ഞായി മാറുകയായിരുന്നു. വീല്‍ച്ചെയറിലായിരുന്നു ജീവിതമെങ്കിലും സ്വന്തമായി കാര്യങ്ങള്‍ ചെയ്യാന്‍ അവള്‍ പഠിച്ചു ചെറുപ്പത്തിലേ അവള്‍ ബാസ്‌ക്കറ്റ് ബോള്‍ പഠിച്ചുതുടങ്ങി. ആ പഠനം യുഎസ് പാരാലിമ്പിക് ടീമില്‍ പ്രവേശനം നേടിക്കൊടുക്കുകയും ചെയ്തു.

മിസ് വീല്‍ച്ചെയര്‍ അമേരിക്കയായി തിരഞ്ഞെടുക്കപ്പെട്ട എലീസ വീല്‍ച്ചെയറില്‍ ഏറ്റവും കൂടുതല്‍ ദൂരം സഞ്ചരിച്ചതിന്റെ ലോക റിക്കാര്‍ഡ് തിരുത്തുകയും ചെയ്തു. ആദ്യമായിട്ടായിരുന്നു അത്തരമൊരു മത്സരത്തില്‍ പങ്കെടുക്കുന്നത്. മാതാപിതാക്കള്‍ എനിക്ക് വലിയ പ്രചോദനമാണ് നല്കുന്നത്. എനിക്ക് എന്തെങ്കിലും ചെയ്യാന്‍ കഴിയില്ല എന്ന് അവരൊരിക്കലും എന്നോട് പറഞ്ഞിട്ടില്ല.

തനിക്ക് ലഭിച്ച പ്രശസ്തി വഴി അംഗവൈകല്യം അനുഭവിക്കുന്നവരുടെ പുനരുദ്ധാരപ്രവര്‍ത്തനങ്ങള്‍ക്കായി ഫണ്ട് ശേഖരിക്കാനും അവരുടെ സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുവാനുമാണ് എലീസ ശ്രമിക്കുന്നത്. പ്രതിസന്ധികള്‍ക്ക് മുമ്പില്‍ തകര്‍ന്നുവീഴാതെ ആത്മവിശ്വാസത്തോടെ മുന്നോട്ടുപോകുന്നവരുടെയെല്ലാം നല്ല ഒരു പ്രതിനിധിയാണ് എലീസ. മിസ് വീല്‍ച്ചെയര്‍ അമേരിക്കയുടെ ഡയറക്ടര്‍ സ്റ്റെഫാനി ഡെയ്ബ്ലീ അഭിപ്രായപ്പെടുന്നു.

പ്രശസ്തയായ വീല്‍ച്ചെയര്‍ ബാസ്‌ക്കറ്റ് ബോള്‍ പ്ലെയറായ എലീസ പരിമിതികള്‍ ഭേദിച്ച് മുന്നോട്ടു പറക്കാന്‍ നമുക്ക് പ്രചോദനം നല്കുന്ന വലിയൊരു ജീവിതമാതൃകയാണ്.

ബിജു

You must be logged in to post a comment Login