ഡോട്ടേഴ്‌സ് ഓഫ് സെന്റ് പോളിന് നൂറ്

ഡോട്ടേഴ്‌സ് ഓഫ് സെന്റ് പോളിന് നൂറ്

India2015-03-1നാഗ്പ്പൂര്‍: ഡോട്ടേഴ്്‌സ് ഓഫ് സെന്റ് പോളിന്റെ നൂറാം വാര്‍ഷികം കൃതജഞതാബലിയോടെ ആഘോഷിച്ചു. ആര്‍ച്ച് ബിഷപ് അബ്രഹാം വിരുതുകുളങ്ങര ദിവ്യബലിയര്‍പ്പിച്ചു പ്രാര്‍ത്ഥിച്ചു. ഇന്ത്യയില്‍ സഭയുടെ സേവനങ്ങളെയും സാന്നിധ്യത്തെയും അദ്ദേഹം നന്ദിയോടെ അനുസ്മരിച്ചു. വാഴ്ത്തപ്പെട്ട അല്‍ബറോണിയാണ് സഭയുടെ സ്ഥാപകന്‍. പരമ്പരാഗതരീതികളില്‍ നിന്ന് മാറിനിന്നുകൊണ്ട് ആധുനികസാമുഹികസമ്പര്‍ക്ക മാധ്യമങ്ങളിലൂടെ സുവിശേഷം നല്കുക എന്ന ലക്ഷ്യത്തോടെയാണ് അദ്ദേഹം സഭ സ്ഥാപിച്ചത്. ഇന്ത്യയിലെ 11 സംസ്ഥാനങ്ങളിലെ 12 രൂപതകളില്‍ 15 കമ്മ്യൂണിറ്റികളിലായി 168 സഭാംഗങ്ങള്‍ സേവനം ചെയ്യുന്നു. അഞ്ച് ഭൂഖണ്ഡങ്ങളിലായി 53 രാജ്യങ്ങളില്‍ ഇതിലെ അംഗങ്ങള്‍ തങ്ങളെ ഏല്പിച്ചിരിക്കുന്ന സുവിശേഷദൗത്യവുമായി പ്രവര്‍ത്തനനിരതരാണ്.17 ഇന്ത്യന്‍ സിസ്റ്റേഴ്‌സ് ആഫ്രിക്ക, അമേരിക്ക, ലാറ്റിന്‍ അമേരിക്ക എന്നിവിടങ്ങളില്‍ സേവനം ചെയ്യുന്നു.

You must be logged in to post a comment Login