ഡോളേഴ്‌സ് ഹാര്‍ട്ട് മുതല്‍ മോഹിനി വരെ

ഡോളേഴ്‌സ് ഹാര്‍ട്ട് മുതല്‍ മോഹിനി വരെ

 

dolores-hart-3വിവാഹനിശ്ചയം നടത്തുമ്പോള്‍ ഡോളേഴ്‌സ് ഹാര്‍ട്ട് എന്ന നടി കം ഫ്‌ളൈ വിത്ത് മീ എന്ന ചിത്രത്തിന്റെ തിരക്കിലായിരുന്നു. 1963 ഫെബ്രുവരി 23 ന് ആയിരുന്നു വിവാഹം. വേഷവിധാനത്തിന് എട്ടുതവണ ഓസ്‌ക്കാര്‍ നേടിയ എഡിത്ത് ഹെഡിനെ ആയിരുന്നു വിവാഹവസ്ത്രത്തിന്റെ ചുമതല ഏല്പിച്ചിരുന്നത്. റോബിന്‍സണ്‍ എന്ന ബിസിനസുകാരനായിരുന്നു വരന്‍.

അപ്പോഴാണ് ഹോളിവുഡിനെ ഞെട്ടിച്ചുകൊണ്ട് ഡോളേഴ്‌സ് ഹാര്‍ട്ട് ആ പ്രഖ്യാപനം നടത്തിയത്. ഞാന്‍ മഠത്തില്‍ ചേരാന്‍ പോകുന്നു.

ലോകത്തിന്റെ മായാമോഹങ്ങളില്‍ നിന്ന് അകന്നുമാറി ദൈവത്തിന്റെ വഴിയെ തിരഞ്ഞെടുക്കാന്‍ ഡോളേഴ്‌സിനെ ഹാര്‍ട്ടിനെ പ്രേരിപ്പിച്ചത് ഒരു കണ്ടുമുട്ടലായിരുന്നു. ആ കണ്ടുമുട്ടല്‍ നടത്തിയത് മറ്റാരുമായിട്ടായിരുന്നില്ല. സാക്ഷാല്‍ വിശുദ്ധ ജോണ്‍ ഇരുപത്തിമൂന്നാമന്‍ മാര്‍പാപ്പയുമായി.. ഫ്രാന്‍സിസ് ഓഫ് അസ്സീസി എന്ന ചിത്രത്തിന്റെ ഷൂട്ടിംങുമായി ബന്ധപ്പെട്ട് വത്തിക്കാനിലെത്തിയതായിരുന്നു ഡോളേഴ്‌സ് ഹാര്‍ട്ട്. ക്ലാരയുടെ റോളായിരുന്നു ഡോളേഴ്‌സിന്. പരിശുദ്ധപിതാവുമായി ഡോളേഴ്‌സ് ഹാര്‍ട്ട് എന്ന് പേരു പറഞ്ഞ് പരിചയപ്പെട്ടപ്പോള്‍ ഏതോ ദൈവികശക്തിയാലെന്നോണം പിതാവ് പറഞ്ഞത് നീ ക്ലാരയാകുന്നു എന്നായിരുന്നു. എന്തായാലും ആ കണ്ടുമുട്ടല്‍ ഡോളേഴ്‌സ് ഹാര്‍ട്ടിനെ അടിമുടി മാറ്റിമറിച്ചു.

അഭിനേതാക്കളായിരുന്നു അവളുടെ മാതാപിതാക്കള്‍. കുടുംബജീവിതത്തിലും അഭിനയിക്കാന്‍ തയ്യാറാകാതെയിരുന്നപ്പോള്‍ അവര്‍ വേര്‍പിരിയുകയായിരുന്നു. ഡോളേഴ്‌സ് വല്യപ്പച്ചന്റെ സംരക്ഷണയിലായി. പ്രൊജക്ഷനിസ്റ്റായിരുന്നു അദ്ദേഹം. ഡോളേഴ്‌സിന്റെ സിനിമയുമായുള്ള അടുപ്പം അങ്ങനെയാണ് ആരംഭിച്ചത്. പതിനെട്ടാം വയസില്‍ സിനിമാജീവിതം ആരംഭിച്ചു. പത്തുവര്‍ഷങ്ങളോളം അഭിനയമേഖലയില്‍ സജീവമായി നിലനിന്നുവരവെയായിരുന്നു മുകളില്‍ പരാമര്‍ശിച്ച ആ ധീരപ്രഖ്യാപനം അവള്‍ നടത്തിയത്. ഞാന്‍ മഠത്തില്‍ചേരാന്‍ പോകുന്നു. ആത്മാവിന്റെ അസ്വസ്ഥകളും നിത്യമായ സന്തോഷം തേടാനുള്ള ആഗ്രഹവുമായിരുന്നു ഡോളേഴ്‌സിനെ ബെനഡിക്ടന്‍ കന്യാമഠത്തിലെത്തിച്ചത്. 1970 ല്‍ സിസ്റ്റര്‍ ഡോളേഴ്‌സിന്റെ നിത്യവ്രതവാഗ്ദാനം നടന്നു. 2001 ല്‍ ആശ്രമാധിപയായി. ഇതെഴുതുമ്പോഴും ഡോളേഴ്‌സ് ഹാര്‍ട്ട് ജീവിച്ചിരിക്കുന്നു.
നിയ ഗോളസിനോസ്‌ക്ക അറിയപ്പെടുന്ന ടെലിവിഷന്‍ അവതാരകയും മോഡലുമായി ജീവിതം ആഘോഷിച്ചുവരവെയാണ് ഒരുനാള്‍ മെഡ്ജുഗോറിയായിലേക്ക് ആരോടും പറയാതെ ഒരു യാത്ര പോയത്. ഏതാനും വര്‍ഷങ്ങളായി മനസ്സില്‍ നിറഞ്ഞു നിന്ന അസ്വസ്ഥതകളും ഭൗതികമായി ഒന്നിലും സന്തോഷം കണ്ടെത്താന്‍ കഴിയാത്ത അവസ്ഥയുമായിരുന്നു അവളെ ആ യാത്രയ്ക്ക് പ്രേരിപ്പിച്ചത്. വെറും രണ്ടു ദിവസത്തേക്ക് എന്നായിരുന്നു യാത്ര പുറപ്പെടുമ്പോള്‍ മനസ്സിലുണ്ടായിരുന്നത്. പക്ഷേ അഞ്ച് ദിവസം കഴിഞ്ഞിട്ടും അവള്‍ തിരികെ വന്നില്ല. മയക്കുമരുന്നിന്റെ നിരന്തര അടിമയായിരുന്ന അവള്‍ക്ക് അവയുടെ സഹായമില്ലാതെ ജീവിക്കാന്‍ കഴിഞ്ഞത് തന്നെ വലിയ അത്ഭുതമായിരുന്നു. പിന്നെ അവള്‍ തീരുമാനിച്ചു, ഇനി ലോകത്തിന്റെ സുഖങ്ങളിലേക്കും സന്തോഷങ്ങളിലേക്കും മടങ്ങിപ്പോക്കില്ലെന്ന്.. ഇന്ന് മെഡ്ജുഗോറിയായിലെ മരിയന്‍ കമ്മ്യൂണിറ്റിയില്‍ അംഗമായി സാധാരണ ജീവിതം നയിക്കുകയാണ് ഒരുകാലത്ത് ഇറ്റാലിയന്‍ പ്രധാനമന്ത്രിയുടെ മരുമകന്റെ കാമുകിയായും ബിക്കിനിവേഷത്തില്‍ രാഷ്ട്രത്തലവന് സ്വാഗതം നല്കിയതിന്റെ പേരില്‍ കുപ്രസിദ്ധ നേടിയെടുക്കുകയും ചെയ്ത അനിയ ഗോളസിനോസ്‌ക്ക..അതിരാവിലെയുള്ള ജപമാല പ്രാര്‍ത്ഥനകളിലൂടെയും പരിത്യാഗപ്രവൃത്തികളിലൂടെയും അവള്‍ ഇന്ന് ജീവിതത്തിന് അര്‍ത്ഥം കണ്ടെത്തിയിരിക്കുന്നു.

downloadഴുപതുകളുടെ അവസാനവും എണ്‍പതുകളിലും മലയാള സിനിമയില്‍ നിറഞ്ഞുനിന്നിരുന്ന നടിയായിരുന്നു ഉണ്ണിമേരി. മലയാളത്തിന് പുറമെ കന്നഡ, തെലുങ്ക്, തമിഴ് സിനിമകളിലും ഗ്ലാമര്‍ റോളുകളുടെ അനിവാര്യതയെന്നോണം ഉണ്ണിമേരി ഗണിക്കപ്പെട്ടിരുന്ന ഒരു കാലം കൂടിയുണ്ടായിരുന്നു. ദീപ എന്നായിരുന്നു അന്യഭാഷകളില്‍ അഭിനയിക്കുമ്പോള്‍ സ്വീകരിച്ചിരുന്ന പേര്. ബാലതാരമായി സിനിമയില്‍ അരങ്ങേറ്റം കുറിച്ച ഈ നടി പതിമൂന്നാം വയസില്‍ നായികയായി. അതും നിത്യഹരിതനായകനായ പ്രേംനസീറിനൊപ്പം.

ലൗകികമായ ആനന്ദങ്ങളിലും സന്തോഷങ്ങളിലും മുഴുകിപോയ ഒരു കാലത്തില്‍ തന്നെ ജീവിതത്തില്‍ സംഭവിച്ച ചില അനിവാര്യതകള്‍ ഉണ്ണിമേരിയെ ക്രിസ്തുവിലേക്ക് വലിച്ചടുപ്പിക്കുകയായിരുന്നു. പോട്ട ഡിവൈന്‍ റിട്രീറ്റ് സെന്ററാണ് ഉണ്ണിമേരിയെ ക്രിസ്തുവിലേക്ക് വീണ്ടും അടുപ്പിക്കാന്‍ കാരണമായ സാഹചര്യമൊരുക്കിയത്. 2003 ല്‍ ആയിരുന്നു അത്. അതോടെ സുവിശേഷപ്രഘോഷകയുടെ ദീപ്തമത്തായ പുതിയ മുഖം ഉണ്ണിമേരി അണിഞ്ഞുതുടങ്ങി.

എന്റെ പുതിയ റോള്‍ എനിക്ക് ആത്മീയമായ സന്തോഷം നല്കുന്നു എന്നാണ് അക്കാലത്തെ ദ ഹിന്ദുവിന് നല്കിയ അഭിമുഖത്തില്‍ ഉണ്ണിമേരി പറഞ്ഞത്. ഒരു സുവിശേഷപ്രഘോഷകയ്ക്ക് കഠിനാദ്ധ്വാനം ചെയ്യേണ്ടതുണ്ടെന്നും.

ഇന്ന് ഭര്‍ത്താവും കുടുംബവുമൊന്നിച്ച് സിനിമയുടെ തിരക്കുകളില്‍ നിന്ന് അകന്നുമാറി സ്വസ്ഥമായി ജീവിച്ചുവരുകയാണ് ഉണ്ണിമേരി. നടിയുടെ പരിവേഷമില്ലാതെ, താരത്തിന്റെ തിളക്കമില്ലാതെ..

nagma-6302008 ലാണ് തെന്നിന്ത്യന്‍ താരസുന്ദരി നഗ്മ ക്രൈസ്തവവിശ്വാസത്തിലേക്ക് തിരിഞ്ഞത്. ഒരു ക്രിസ്മസ് ദിനത്തില്‍ ഹൈന്ദവനായ പിതാവിന്റെയും മുസ്ലീമായ അമ്മയുടെയും മകളായി ജനനം. നന്നേ ചെറുപ്പം മുതല്‍ക്കേ കോണ്‍വെന്റ് സ്‌കൂളുകളില്‍ പഠിച്ചുവന്നതുകൊണ്ട് ക്രിസ്തീയ ആചാരങ്ങളോട് തനിക്ക് വലിയ പ്രതിപത്തിയുണ്ടായിരുന്നതായി 2010 ല്‍ ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ നഗ്മ വ്യക്തമാക്കിയിട്ടുണ്ട്. ദൈവത്തിന് താന്‍ പ്രത്യേക വ്യക്തിയാണെന്ന തോന്നലും. കാരണം ഡിസംബര്‍ ഇരുപത്തിയഞ്ചിനാണല്ലോ താന്‍ ജനിച്ചത്. നഗ്മ പറയുന്നു.

1990 ല്‍ ആയിരുന്നു ആദ്യ സിനിമ. പിന്നീട് തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ബംഗാളി, ഭോജ്പ്പുരി, പഞ്ചാബി, മറാത്തി ഭാഷകളിലായി അനേകം സിനിമകള്‍. പക്ഷേ അവയ്‌ക്കൊന്നും ശാശ്വതമായ സന്തോഷം നല്കാന്‍ കഴിയില്ലെന്ന് നഗ്മ തിരിച്ചറിഞ്ഞു. വിഷാദവും സങ്കടവും ജീവിതത്തെ പിടിമുറുക്കിയപ്പോള്‍ ആത്മഹത്യയെക്കുറിച്ച് വരെ ചിന്തിച്ച നാളുകള്‍. അത്തരം ദിനങ്ങളിലാണ് വിശുദ്ധ ഗ്രന്ഥവും ക്രിസ്തുവും തന്റെ ജീവിതത്തിലേക്ക് കടന്നുവന്നതെന്ന് നഗ്മ സാക്ഷ്യപ്പെടുത്തുന്നു. അതോടെ ജീവിതം ശാന്തതയിലായി.. തന്റെ ക്രൈസ്തവജീവിതപരിണാമത്തിന്റെ സാക്ഷ്യപ്പെടുത്തലുകള്‍ ഇതിനകം അനേകം സ്ഥലങ്ങളില്‍ നഗ്മ സാക്ഷ്യപ്പെടുത്തിക്കഴിഞ്ഞു.

 

mohini-4114മിഴ്, മലയാളം , ഹിന്ദി ഭാഷകളിലായി 78 സിനിമകളില്‍ അഭിനയിച്ച മഹാലക്ഷമിയെന്ന തഞ്ചാവൂര്‍കാരി ബ്രാഹ്മണ പെണ്‍കുട്ടി മോഹിനിയായി പ്രേക്ഷകലക്ഷങ്ങളുടെ മനം കവര്‍ന്ന അഭിനേത്രിയാണ്. ഇന്ന് ക്രിസ്റ്റീന എന്ന പേരിലാണ് മോഹിനി അറിയപ്പെടുന്നത്. കാരണം കത്തോലിക്കാവിശ്വാസം സ്വീകരിച്ച് സുവിശേഷത്തിന്റെ വഴികളിലൂടെയാണ് മോഹിനി സഞ്ചരിക്കുന്നത്. 1968 ല്‍ ജനിച്ച മോഹിനി 1991 ലാണ് അഭിനയജീവിതം ആരംഭിച്ചത്. 2011 വരെ വിവിധ ഭാഷകളിലെ അഭിനയവുമായി സജീവവുമായിരുന്നു. വേര്‍പിരിയലിന്റെ വക്കോളമെത്തിയ ദാമ്പത്യജീവിതവും രോഗദുരിതങ്ങളും ഏകാന്തതയും നിരാശതയും എല്ലാമാണ് മോഹിനിയെ ക്രിസ്തുവിലേക്ക് അടുപ്പിച്ചത്. ഇപ്പോള്‍ അമേരിക്കയിലെ കരിസ്മാറ്റിക് മൂവ്‌മെന്റ് ഔദ്യോഗിക അംഗീകാരം നല്കിയ ഹീലിംങ് മിനിസ്റ്ററും പ്രീച്ചറുമായി സുവിശേഷവഴിയെ സഞ്ചരിക്കുകയാണ് മോഹിനി.

You must be logged in to post a comment Login