ഡോ. അബ്ദുള്‍ കലാമിന്റെ അഗ്നിച്ചിറകുള്ള വാക്കുകള്‍

ഡോ. അബ്ദുള്‍ കലാമിന്റെ അഗ്നിച്ചിറകുള്ള വാക്കുകള്‍

dr-apj-abdul-kalam-0a

 

 

 

 

 

 

 

 

 

 

 

 

മഴപെയ്യുമ്പോള്‍ മറ്റെല്ലാ പക്ഷികളും കൂട്ടില്‍ അഭയം തേടും. എന്നാല്‍ പരുന്താവട്ടെ, മഴമേഘങ്ങള്‍ക്കു മേലെ പറക്കും.

 
ജയിക്കാനുള്ള ദൃഢനിശ്ചയം ശക്തമാണെങ്കില്‍ തോല്‍വി എന്നെ തളര്‍ത്തുകയില്ല.

 
വിജയം ആസ്വാദ്യകരമാകണമെങ്കില്‍ ജീവതത്തില്‍ പ്രയാസങ്ങള്‍ അത്യാവശ്യമാണ്.

 

സൂര്യനെ പോലെ പ്രശോഭിക്കണമെങ്കില്‍ ആദ്യം സൂര്യനെ പോലെ കത്തിയെരിയണം.

 
ഒരാളെ തോല്‍പിക്കാന്‍ എളുപ്പമാണ്. പക്ഷേ, ഒരാളെ ജയിക്കാന്‍ വളരെ പ്രയാസമാണ്.

 
എല്ലാവര്‍ക്കും ലഭിച്ചിരിക്കുന്ന കഴിവുകള്‍ ഒരു പോലെയല്ല. എന്നാല്‍ നമ്മുടെ കഴിവുകള്‍ വളര്‍ത്താന്‍ നമുക്കെല്ലാം ഒരു പോലെ അവസരങ്ങളുണ്ട്.

 

നൈമിഷികവും അയഥാര്‍ത്ഥവുമായ സന്തോഷത്തിനു പിറകേ പായുന്നതിനേക്കാള്‍ ശാശ്വതമായ നേട്ടങ്ങള്‍ക്കായി സ്വയം സമര്‍പ്പിക്കുക.

 

മനസ്സിരുത്താതെ ജയിക്കാനാവില്ല. മനസ്സിരുത്തുന്നവെങ്കില്‍ തോല്‍ക്കാനുമാവില്ല.

 
സഹനമാണ് വിജയത്തിന്റെ കാതല്‍!

 
സ്വപ്നം കാണുക, സ്വപ്നം കാണുക, സ്വപ്നം കാണുക! സ്വപ്നം ചിന്തയായും, ചിന്ത പ്രവൃത്തിയായും രൂപാന്തരപ്പെടും

 

 

(പരിഭാഷ: ഫ്രേസര്‍)

You must be logged in to post a comment Login