തകര്‍ക്കപ്പെട്ട ക്രൈസ്തവസെമിത്തേരി സന്ദര്‍ശിക്കാന്‍ മുസ്ലീം പ്രതിനിധികളും

കിര്‍കുക്ക്: ഡിസംബര്‍ 23 ന് തകര്‍ക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ ക്രൈസ്തവ സെമിത്തേരി സന്ദര്‍ശിക്കാന്‍ ക്രൈസ്തവപ്രതിനിധികള്‍ക്കൊപ്പം മുസ്ലീം പ്രതിനിധികളും. കിര്‍ക്കുക്കിലെ കല്‍ദായ ആര്‍ച്ച് ബിഷപ് മോണ്‍. യൂസിഫി തോമാ മിര്‍ക്കിസ് ഓപിയ്ക്കും വൈദികര്‍ക്കും ഐകദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടാണ് ഇസ്ലാം സമുദായത്തെ പ്രതിനിധികരിച്ച് കിര്‍കുക്കിലെ ഇമാം ഷെയ്ക്ക് അഹമ്മദ് ഹമീദ് അമീനും മറ്റുള്ളവരും സെമിത്തേരി സന്ദര്‍ശിച്ചത്. ഇരുവിഭാഗത്തിലെയും ആളുകള്‍ ആക്രമണത്തെ അപലപിക്കുകയും സാഹോദര്യം പുലരേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് സംസാരിക്കുകയും ചെയ്തു.

You must be logged in to post a comment Login