തകര്‍ക്കാന്‍ കഴിയാത്ത വിശ്വാസം; കാണ്ടമാലില്‍ നിന്ന് രണ്ട് കന്യാസ്ത്രീകള്‍ കൂടി

തകര്‍ക്കാന്‍ കഴിയാത്ത വിശ്വാസം; കാണ്ടമാലില്‍ നിന്ന് രണ്ട് കന്യാസ്ത്രീകള്‍ കൂടി

കാണ്ടമാല്‍: ആധുനികകാലത്തെ ക്രൈസ്തവരക്തസാക്ഷിത്വത്തിന്റെ ചോര വീണ മണ്ണായ കാണ്ടമാലില്‍ നിന്ന് രണ്ടു പേര്‍കൂടി കന്യാസ്ത്രീകളായി. റൈസണ്‍ ക്രൈസ്റ്റ് ദേവാലയത്തില്‍ നടന്ന നിത്യവ്രതവാഗ്ദാനത്തില്‍ പങ്കെടുത്ത പതിനെട്ട് പേരില്‍ രണ്ടുപേര്‍ കാണ്ടമാലില്‍ നിന്നുള്ളവരായിരുന്നു.സേര്‍വന്റ്‌സ് ഓഫ് മേരി എന്ന സഭയുടെ ഭാഗമാണ് ഇവര്‍.

കട്ടക് ഭുവനേശ്വര്‍ അതിരൂപത ആര്‍ച്ച് ബിഷപ് ജോണ്‍ ബര്‍വ, റൂര്‍ക്കല ബിഷപ് കിഷോര്‍കുമാര്‍ കുഞ്ച് എന്നിവര്‍ കാര്‍മ്മികരായിരുന്നു. ബിഷപ് കിഷോര്‍ കുമാര്‍ കുഞ്ച് സന്ദേശം നല്കി.

2008 ലാണ് കാണ്ടമാല്‍ ക്രൈസ്തവവിരുദ്ധ കലാപം നടന്നത്. 2009 ല്‍ കാണ്ടമാലില്‍ നിന്ന് 9 പേരാണ് കന്യാസ്ത്രീകളായത്. ഈ വര്‍ഷം കന്യാസ്ത്രീകളായത് 19 പേരാണ്.

കാണ്ടമാല്‍ രക്തസാക്ഷിത്വത്തിന്റെ ഓര്‍മ്മകളാണ് മറ്റുള്ളവരെ സേവിക്കാനും ശുശ്രൂഷിക്കാനുമായി സന്യസ്തവഴികളിലൂടെ സഞ്ചരിക്കാന്‍ തങ്ങള്‍ക്ക് പ്രേരണ നല്കിയതെന്ന് കാണ്ടമാലില്‍ നിന്നുള്ള കന്യാസ്ത്രീകള്‍ പറഞ്ഞു.

You must be logged in to post a comment Login