തകര്‍ന്നടിഞ്ഞ ഖനിക്കടിയില്‍ നിന്നും രക്ഷപെട്ട തൊഴിലാളുമായി പാപ്പയുടെ കൂടിക്കാഴ്ച

Pope_Francis_blesses_Esperanza_Ticona_with_her_father_Ariel_Ticona_and_Esteban_Rojas_in_St_Peters_Square_Oct_14_2015_Credit_LOsservatore_Romano_CNA_10_15_15റോം: 2010 ലുണ്ടായ ഭൂകമ്പത്തില്‍ തകര്‍ന്ന ഖനിക്കടിയില്‍ പെട്ട് അത്ഭുതകരമായി രക്ഷപെട്ട ചിലിയിലെ ഖനിത്തൊഴിലാളികളുമായി ഫ്രാന്‍സിസ് പാപ്പ കൂടിക്കാഴ്ച നടത്തി. വിശുദ്ധ ബലിക്കു ശേഷമാണ് ഇവര്‍ മാര്‍പാപ്പയെ കണ്ടത്. ഖനിയില്‍ പണിയെടുക്കുമ്പോള്‍ ധരിക്കുന്ന ഹെല്‍മെറ്റാണ് പാപ്പയ്ക്കു സമ്മാനമായി കൊടുത്തത്. 70 ദിവസത്തോളം ഖനിക്കുള്ളില്‍ കിടന്ന ഏരിയല്‍ ടിക്കോണ, ആ സമയത്ത് ജനിച്ച മകള്‍ എസ്പരാന്‍സയുമായാണ് മാര്‍പാപ്പയെ കാണാനെത്തിയത്. അഞ്ചു വയസ്സുകാരിയായ എസ്പരാന്‍സയെ മാര്‍പാപ്പ തലയില്‍ കൈവെച്ച് അനുഗ്രഹിച്ചു.

2010 ആഗസ്റ്റ് 5 നാണ് ദുരന്തം സംഭവിച്ചത്. പണിയെടുത്തു കൊണ്ടിരുന്ന 33 തൊഴിലാളികള്‍ അന്ന് ഖനിക്കുള്ളിലായി. 70 ദിവസത്തോളം ഇവര്‍ ഖനിക്കുള്ളിലായിരുന്നു. പുറം ലോകവുമായി ആശയവിനിമയം നടത്താന്‍ സാധിച്ചിരുന്നില്ലെങ്കിലും ചെറിയൊരു ദ്വാരത്തിലൂടെ കുരിശും കൊന്തകളും മാതാവിന്റെയും മറ്റു വിശുദ്ധരുടെയും രൂപങ്ങളും ഇവര്‍ക്ക് എത്തിച്ചു കൊടുത്തിരുന്നു. ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ താന്‍ ആശീര്‍വദിച്ച കൊന്തകള്‍ ഇവരുടെ കുടുംബാംഗങ്ങള്‍ക്കും നല്‍കിയിരുന്നു. ദിവസങ്ങള്‍ നീണ്ട പ്രാര്‍ത്ഥനക്കു ശേഷമാണ് രക്ഷാപ്രവര്‍ത്തനത്തിലൂടെ ഇവരെ പുറത്തെത്തിക്കാന്‍ സാധിച്ചത്.

You must be logged in to post a comment Login