തങ്ങള്‍ക്ക് ബോധ്യമില്ലാത്ത കാര്യങ്ങളില്‍ മക്കള്‍ക്ക് ബോധ്യം ഉണ്ടാവണമെന്ന് മാതാപിതാക്കള്‍ ആഗ്രഹിക്കരുത്: മാര്‍ ബോസ്‌ക്കോ പുത്തൂര്‍

തങ്ങള്‍ക്ക് ബോധ്യമില്ലാത്ത കാര്യങ്ങളില്‍ മക്കള്‍ക്ക് ബോധ്യം ഉണ്ടാവണമെന്ന് മാതാപിതാക്കള്‍ ആഗ്രഹിക്കരുത്: മാര്‍ ബോസ്‌ക്കോ പുത്തൂര്‍

മെല്‍ബണ്‍: മാതാപിതാക്കള്‍ക്ക് ബോധ്യമില്ലാത്തതും വിശ്വാസമില്ലാത്തതുമായ കാര്യങ്ങളില്‍ മക്കള്‍ക്കു വിശ്വാസവും ബോധ്യവും ഉണ്ടായിരിക്കണമെന്ന് ആഗ്രഹിക്കരുതെന്നു മാര്‍ ബോസ്‌കോ പുത്തൂര്‍. സെന്റ് അല്‍ഫോന്‍സ കത്തീഡ്രല്‍ ദേവാലയത്തില്‍ മുഖ്യകാര്‍മികത്വം വഹിച്ച് 22 കുട്ടികള്‍ക്കു പ്രഥമദിവ്യകാരുണ്യവും സ്ഥൈര്യലേപനവും നല്കി ദിവ്യബലി മധ്യേ വചനസന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.

വിശുദ്ധ കൊച്ചുത്രേസ്യാ വിശുദ്ധയായിത്തീര്‍ന്നത് നല്ല മാതൃക നല്കിയ മാതാപിതാക്കള്‍ കാരണമാണ്. ദൈവം സ്‌നേഹമാണെന്ന് അനുഭവിച്ചറിയുന്ന ഏറ്റവും മനോഹരമായ നിമിഷമാണ് വിശുദ്ധ കുര്‍ബാനയില്‍ ഈശോയെ സ്വീകരിക്കുമ്പോള്‍ നമുക്കു ലഭിക്കുന്നത്. വിശുദ്ധ കുര്‍ബാനയില്‍ സജീവമായി പങ്കെടുത്തുകൊണ്ട് ഈശോയുടെ സാന്നിധ്യത്തെ ബോധപൂര്‍വം അംഗീകരിച്ചുകൊണ്ട് ഫലദായകമാകുവാന്‍ നാം ശ്രമിക്കണമെന്നും മാര്‍ പുത്തൂര്‍ ഓര്‍മിപ്പിച്ചു.

 

You must be logged in to post a comment Login