തങ്ങുമ്പോള്‍ സഹായിക്കാന്‍ കഴിയില്ലേ എങ്കില്‍ പോകാനെങ്കിലും സഹായിക്കുക

തങ്ങുമ്പോള്‍ സഹായിക്കാന്‍ കഴിയില്ലേ എങ്കില്‍ പോകാനെങ്കിലും സഹായിക്കുക
downloadഫിലാഡാല്‍ഫിയ: ഇറാക്കിലെയും സിറിയയിലെയും കത്തോലിക്കാ ആര്‍ച്ച് ബിഷപ്പുമാരുടേതാണ് ഈ അഭ്യര്‍ത്ഥന. യുഎസിലേക്കുള്ള വിസ ലഭിക്കുന്ന കാര്യത്തിലും വിവേചനം നേരിടേണ്ടി വരുന്ന സാഹചര്യത്തിലാണ് എര്‍ബില്ലിലെ കല്‍ദായ ആര്‍ച്ച് ബിഷപ് ബാഷര്‍ വാര്‍ദയും അലെപ്പോയിലെ മെല്‍ക്കൈറ്റ് ആര്‍ച്ച് ബിഷപ് ജീന്‍ ക്ലെമന്റും ഇങ്ങനെയൊരു ആവശ്യം ഉന്നയിച്ചത്. ആശയപരമായി മിഡില്‍ ഈസ്റ്റിലെ ക്രൈസ്തവസമൂഹത്തെ പുനരുദ്ധരിക്കാന്‍ ആഗ്രഹിക്കുന്നതിന്റെ പേരില്‍ അവര്‍ ഇവിടം വിട്ടുപോകരുതെന്നാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെങ്കിലും അപകടകരമായ ഇപ്പോഴത്തെ സാഹചര്യത്തില്‍ അവരെ പിടിച്ചുനിര്‍ത്താന്‍ തങ്ങള്‍ തയ്യാറല്ലെന്നും മതമേലധ്യക്ഷന്മാര്‍ പറഞ്ഞു. കുടിയേറ്റം വ്യക്തിപരമായ ഒരു തീരുമാനമാണ്. അത് പ്രോത്സാഹിപ്പിക്കാന്‍ ഞങ്ങള്‍ക്ക് കഴിയില്ല. അതുപോലെ അവരെ പിടിച്ചുനിര്‍ത്താനും” ആര്‍ച്ച് ബിഷപ് വാര്‍ദ്ര പറഞ്ഞു. ഇറാക്കില്‍ മാത്രമായി വന്‍തോതിലുള്ള ക്രൈസ്തവകുടിയേറ്റമാണ് കഴിഞ്ഞകാലത്തായി ഉണ്ടായിട്ടുള്ളത്. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ ഇസ്ലാമിക സ്റ്റേറ്റിന്റെ കൊടുംഭീകരതകള്‍ക്ക് വിധേയരായി പതിനായിരക്കണക്കിന് ആളുകള്‍ക്കാണ് ജീവഹാനിയും പലായനവും പീഡനങ്ങളും അനുഭവിക്കേണ്ടിവന്നിട്ടുള്ളത്. അവശേഷിക്കുന്ന ക്രൈസ്തവര്‍ ഇപ്പോള്‍ എര്‍ബിലില്‍ താവളമടിച്ചിരിക്കുകയാണ്.

You must be logged in to post a comment Login