തടങ്കലില്‍ കഴിയുന്നവര്‍ക്കും ദണ്ഡവിമോചനം

തടങ്കലില്‍ കഴിയുന്നവര്‍ക്കും ദണ്ഡവിമോചനം

മനില: തടവുകാര്‍ക്കും ദണ്ഡവിമോചനം ലഭിക്കാന്‍ അവസരമൊരുക്കണമെന്ന ഫ്രാന്‍സിസ് പാപ്പയുടെ നിര്‍ദ്ദേശ പ്രകാരം ഫിലിപ്പീന്‍സിലെ മനില സിറ്റി ജയിലില്‍ കര്‍ദ്ദിനാള്‍ ലൂയിസ് അന്റോണിയോ ടാഗിള്‍ കരുണയുടെ വിശുദ്ധവാതില്‍ തുറന്നു. കരുണയുടെ ജൂബിലി വര്‍ഷത്തില്‍ എല്ലാ വിശ്വാസികള്‍ക്കും ദണ്ഡവിമോചനം ഉറപ്പാക്കുക എന്ന ഫ്രാന്‍സിസ് പാപ്പയുടെ ആഗ്രഹത്തെ മാനിച്ചാണ് ജയിലില്‍ കരുണയുടെ വാതില്‍ തുറന്നത്.

കരുണയുടെ വിശുദ്ധ കവാടം തുറന്നത് ഓരോരുത്തരുടേയും ഹൃദയകവാടങ്ങളും തുറക്കാന്‍ സഹായകരമാകട്ടെ എന്ന് കര്‍ദ്ദിനാള്‍ ടാഗിള്‍ ആശംസിച്ചു.

You must be logged in to post a comment Login