തടവറയിലേക്കും നീളുന്ന പോപ്പിന്റെ കരുതല്‍

തടവറയിലേക്കും നീളുന്ന പോപ്പിന്റെ കരുതല്‍

mercy of popeതടവുപുള്ളികള്‍ക്ക് ഒരു സന്തോഷവാര്‍ത്ത . ഫ്രാന്‍സിസ് പാപ്പയോടൊപ്പം കരുണയുടെ വര്‍ഷം ആചരിക്കാന്‍ അവര്‍ക്കും ഒരവസരം ലഭിച്ചിരിക്കുകയാണ്. അവര്‍ക്കായി പ്രത്യേക ദിവസം തന്നെ മാറ്റിവെച്ചിരിക്കുകയാണ് ഫ്രാന്‍സി #സ് പാപ്പ. മാര്‍പാപ്പയോടൊപ്പം കരുണയുടെ വര്‍ഷത്തിലെ പ്രത്യേകം പ്രാര്‍ത്ഥനകളിലും ആഘോഷങ്ങളിലും പങ്കുചേരാന്‍ ഇവര്‍ക്കും അവസരമുണ്ടാകും. വൈദികര്‍, മതാദ്ധ്യാപകര്‍, ഡീക്കന്മാവര്‍, സ്ത്രീകള്‍, യുവാക്കള്‍, കുട്ടികള്‍, രോഗികള്‍ എന്നിവര്‍ക്കു വേണ്ടിയെല്ലാം മാര്‍പാപ്പ പ്രത്യേകം ദിവസങ്ങള്‍ നീക്കി വെച്ചിട്ടുണ്ട്. ഇതിനും പുറമേ ലോകയുവജനദിനത്തിലും മാര്‍പാ ്പ്പയോടൊപ്പം ജൂബിലിയാഘോഷങ്ങളില്‍ പങ്കു ചേരാന്‍ യുവാക്കള്‍ക്ക് അവസരമുണ്ടാകും. ജൂബിലി വര്‍ഷത്തെ വരവേല്‍ക്കാന്‍ പ്രാര്‍ത്ഥിച്ചും ഉപവസിച്ചും സ്വയം ഒരുങ്ങണമെന്ന് ഫ്രാന്‍സിസ് പാപ്പ വിശ്വാസികളോട് ആഹ്വാനം ചെയ്തു. ‘പിതാവിനെപ്പോലെ കരുണയുള്ളവരായിരിക്കുക’ എന്നതാണ് ഈ ജൂബിലി വര്‍ഷത്തിന്റെ ആപ്തവാക്യം.

You must be logged in to post a comment Login