തടവുകാരെ കരുണയുടെ വര്‍ഷത്തില്‍ വിട്ടയ്ക്കണമെന്ന് ഫ്രാന്‍സിസ്‌ക്കന്‍സ്

തടവുകാരെ കരുണയുടെ വര്‍ഷത്തില്‍ വിട്ടയ്ക്കണമെന്ന് ഫ്രാന്‍സിസ്‌ക്കന്‍സ്

ബാംഗ്ലൂര്‍: ചെറിയ കുറ്റകൃത്യങ്ങള്‍ക്ക് ശിക്ഷിക്കപ്പെട്ട് ജയിലുകളില്‍ കഴിയുന്ന ആയിരക്കണക്കിന് തടവുകാരെ കരുണയുടെ വര്‍ഷത്തില്‍ വിട്ടയ്ക്കണമെന്ന് ഫ്രാന്‍സിസ്‌ക്കന്‍സ് സഭാംഗങ്ങള്‍ ഗവണ്‍മെന്റിനോട് അപേക്ഷിച്ചു. അസോസിയേഷന്‍ ഓഫ് ദ ഫ്രാന്‍സിസ്‌ക്കന്‍ ഫാമിലി ഇന്ത്യയുടെ ആഭിമുഖ്യത്തിലാണ് ഇത്തരമൊരു അപേക്ഷ നടത്തിയത്.

സെന്റ് ഫ്രാന്‍സിസ് അസ്സീസിയുടെയും വിശുദ്ധ ക്ലാരയുടെയും കാലടിപ്പാടുകള്‍ പിന്തുടര്‍ന്ന് കാരുണ്യപ്രവര്‍ത്തനങ്ങളില്‍ തങ്ങള്‍ വ്യാപൃതരാണെങ്കിലും കരുണയുടെ വര്‍ഷത്തില്‍ തങ്ങളുടെ പ്രത്യേകദൗത്യത്തെ ഒരിക്കല്‍ക്കൂടി പുതുക്കിപ്പണിയണമെന്ന് ആഗ്രഹിക്കുന്നുവെന്നും അസോസിയേഷന്‍ ഓഫ് ദ ഫ്രാന്‍സിസ്‌ക്കന്‍ ഫാമിലി ഇന്ത്യയുടെ കോര്‍ഡിനേറ്റര്‍ ഫാ. നിത്യസഹായം ഒഎഫ്എം ക്യാപ് പറഞ്ഞു.

164 പ്രൊവിന്‍സുകളിലും 54 കോണ്‍ഗ്രിഗേഷനുകളിലുമായുള്ള ഇന്ത്യയിലെ ഫ്രാന്‍സിസ്‌ക്കന്‍സ് ദരിദ്രരെയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരെയും സഹായിച്ചും മെഡിക്കല്‍ വിദ്യാഭ്യാസരംഗങ്ങളില്‍ ശുശ്രൂഷ ചെയ്തും ക്രിസ്തുസ്‌നേഹത്തിന് സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നു.

You must be logged in to post a comment Login