തടവുകാര്‍ക്ക് സമൂഹത്തിന്റെ പ്രവാചകന്മാരാകാന്‍ കഴിയുമെന്ന് മാര്‍പാപ്പ

തടവുകാര്‍ക്ക് സമൂഹത്തിന്റെ പ്രവാചകന്മാരാകാന്‍ കഴിയുമെന്ന് മാര്‍പാപ്പ

സിയുഡാഡ് ജൂവാരെസ്: തടവുകാര്‍ക്ക് സമൂഹത്തിന്റെ പ്രവാചകന്മാരാകാന്‍ കഴിയുമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. മെക്‌സിക്കോ അപ്പസ്‌തോലിക പര്യടനത്തിന്റെ അവസാനദിവസം സിയുഡാഡ് ജൂവാരെസിലെ തടവുകാരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. യുഎസിന്റെ അതിരിനോട് വളരെ അടുത്തുകിടക്കുന്ന നഗരമാണ് സിയുഡാഡ്.

നിങ്ങളെ കാണാതെയും നിങ്ങളോടൊത്ത് കരുണയുടെ വര്‍ഷം ആഘോഷിക്കാതെയും നഗരം വിടാന്‍ തനിക്ക് താല്പര്യമില്ലെന്നും അതുകൊണ്ടാണ് ഇവിടെയെത്തിയെന്നും മാര്‍പാപ്പ പറഞ്ഞു. 700 തടവുകാര്‍ സദസിലുണ്ടായിരുന്നു. മൂവായിരം തടവുകാരെ പാര്‍പ്പിച്ചിരിക്കുന്ന ഹൈ സെക്യൂരിറ്റി ജയിലാണ് ഇത്. പോപ്പിനോടുള്ള ആദരസൂചകമായി തടവുകാര്‍ കലാപരിപാടി അവതരിപ്പിച്ചു. സ്ത്രീകളുള്‍പ്പെടെയുള്ള തടവുകാര്‍ പാപ്പയെ കാണാനെത്തിയിരുന്നു.

അവരില്‍ പലരും കത്തോലിക്കരായിരുന്നില്ല. ഒരു സ്ത്രീ ഗദ്ഗദകണ്ഠയായിട്ടാണ് വേദിയില്‍ സംസാരിച്ചത്. മാര്‍പാപ്പ കരുണയെക്കുറിച്ചും പ്രത്യാശയെക്കുറിച്ചും പറഞ്ഞ് തങ്ങളെ വളരെയധികം സ്പര്‍ശിച്ചുവെന്നും തങ്ങളുടെ ഗതി ഒരിക്കലും തങ്ങളുടെ മക്കള്‍ക്ക് ഉണ്ടാകരുതേയെന്ന് പ്രാര്‍ത്ഥിച്ചുമാണ് അവര്‍ സംസാരം അവസാനിപ്പിച്ചത്.

അമ്പത് തടവുകാര്‍ക്ക് പാപ്പയുടെ സൗഖ്യദായകമായ ആലിംഗനം ലഭിച്ചു.

You must be logged in to post a comment Login