തട്ടിക്കൊണ്ടുപോയ കോപ്റ്റിക് സന്യാസി മോചിതനായി

തട്ടിക്കൊണ്ടുപോയ കോപ്റ്റിക് സന്യാസി മോചിതനായി

നൈയാല: ഏപ്രില്‍ 14 ന് തട്ടിക്കൊണ്ടുപോയ കോപ്റ്റിക് ഓര്‍ത്തഡോക്‌സ് സന്യാസി ഗബ്രിയേല്‍ മോചിതനായി. ആയുധധാരികളായ ചിലരാണ് ഇദ്ദേഹത്തെ തട്ടിക്കൊണ്ടുപോയത്. സന്യാസിക്കൊപ്പമുണ്ടായിരുന്ന രണ്ടുപേരെ അക്രമികള്‍ തല്ലുകയും ബന്ധിതരാക്കുകയും ചെയ്തിരുന്നു. അഞ്ച് മില്യന്‍ സുഡാനീസ് പൗണ്ട്‌സ് മോചനദ്രവ്യമായി ചോദിച്ചിരുന്നു എന്ന് വാര്‍ത്തയുണ്ടായിരുന്നു. പക്ഷേ മോചനദ്രവ്യം നല്കാതെയാണ് ഗബ്രിയേലിനെ വിട്ടയച്ചത് എന്ന് കോപ്റ്റിക് ഓര്‍ത്തഡോക്‌സ് സഭാവൃന്ദങ്ങള്‍ അറിയിച്ചു.

You must be logged in to post a comment Login