തട്ടിക്കൊണ്ടുപോയ വൈദികന്‍ ജീവനോടെയുണ്ടെന്ന് തീവ്രവാദിയുടെ വെളിപ്പെടുത്തല്‍

തട്ടിക്കൊണ്ടുപോയ വൈദികന്‍ ജീവനോടെയുണ്ടെന്ന് തീവ്രവാദിയുടെ വെളിപ്പെടുത്തല്‍

ഡമാസ്‌ക്കസ്: 2013 ല്‍ സിറിയയില്‍ നിന്ന് കാണാതെപോയ കത്തോലിക്കാ വൈദികന്‍ ഫാ. പൗലോ ഡാലോഗിയോ ജീവനോടെയുള്ളതായി ഐഎസ് ഭീകരന്റെ വെളിപ്പെടുത്തല്‍. ഫ്രഞ്ച് പോലീസിന് കീഴടങ്ങിയ സലാഹ് എന്ന തീവ്രവാദിയാണ് ഈ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്.

ഫാ. പൗലോ ജീവനോടെയുണ്ടെന്ന് തെളിയിക്കുന്ന രേഖകള്‍ തന്റെ പക്കലുണ്ടെന്നും ഇയാള്‍ അവകാശപ്പെടുന്നുണ്ട്. 2013 ജൂലൈ മുതലാണ് ഫാ. പൗലോയെ കാണാതെ പോയത്. ഇതിനകം പല വഴിക്ക് അന്വേഷണം നടത്തിയെങ്കിലും ആശാവഹമായ പുരോഗതിയൊന്നും ഉണ്ടായിട്ടില്ലായിരുന്നു. എന്നാല്‍ ഫാ. പൗലോയുടെ ജീവന് എന്തെങ്കിലും അപകടം സംഭവിച്ചതായും വാര്‍ത്തകളുണ്ടായിട്ടില്ല.

എന്തായാലും തീവ്രവാദിയുടെ ഈ വെളിപ്പെടുത്തല്‍ പ്രതീക്ഷകളുണര്‍ത്തിയിരിക്കുകയാണ്.

You must be logged in to post a comment Login