തട്ടിക്കൊണ്ടുപോയ 16 ക്രൈസ്തവരെ കൂടി ജിഹാദികള്‍ വിട്ടയച്ചു

ഹസാക്കെ: എട്ടുകുട്ടികള്‍ അടക്കം 16 പേരെ ജിഹാദികള്‍ തടങ്കലില്‍ നിന്ന് വിട്ടയച്ചു. കാബൂറില്‍ നിന്ന് കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് 250 അസ്സീറിയന്‍ ക്രൈസ്തവരെ ജിഹാദികള്‍ തട്ടിക്കൊണ്ടുപോയത്. ഇതിന് മുമ്പ് ഡിസംബറിലും കുറച്ചുപേരെ വിട്ടയച്ചിരുന്നു. എഴുപതില്‍ കുറയാത്ത ആളുകള്‍ ഇപ്പോഴും ജിഹാദികളുടെ കസ്റ്റഡിയില്‍ ഉണ്ടാവുമെന്നാണ് കരുതുന്നതെന്ന് ഹിന്‍ഡോ ആര്‍ച്ച് ബിഷപ് പറഞ്ഞു.

You must be logged in to post a comment Login