തട്ടിക്കൊണ്ടു പോയ പെണ്‍കുട്ടികള്‍ വരുമെന്ന പ്രതീക്ഷയില്‍ നൈജീരിയന്‍ കര്‍ദ്ദിനാള്‍

തട്ടിക്കൊണ്ടു പോയ പെണ്‍കുട്ടികള്‍ വരുമെന്ന പ്രതീക്ഷയില്‍ നൈജീരിയന്‍ കര്‍ദ്ദിനാള്‍

Protester holds a sign during march in South Africa in support of kidnapped Nigerian schoolgirlsനൈജീരിയയില്‍ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയ സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ രക്ഷപെടുത്തണമെന്ന പ്രാര്‍ത്ഥന ദൈവം കേള്‍ക്കുമെന്ന് നൈജീരിയന്‍ കര്‍ദ്ദിനാളായ മാര്‍ അന്തോണി ഒലുബുന്‍മി ഒക്കോജി പറഞ്ഞു. പുതിയതായി തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് മുഹമ്മദ് ബുഹാരി പെണ്‍കുട്ടികളെ മോചിപ്പിക്കാന്‍ ആവശ്യമായ നടപടിക്രമങ്ങള്‍ സ്വീകരിക്കുമെന്ന് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.
തട്ടിക്കൊണ്ടു പോകപ്പെട്ട പെണ്‍കുട്ടികള്‍ തീവ്രവാദികളില്‍ നിന്നും കടുത്ത പീഡനങ്ങള്‍ക്ക് ഇരകളാകുകയാണ്. ചിലര്‍ മറ്റു രാജ്യങ്ങളിലേക്ക് അടിമകളായി കയറ്റുമതി ചെയ്യപ്പെടുന്നു. ചിലര്‍ മാനഭംഗങ്ങള്‍ക്ക് ഇരകളാകുന്നു. പെണ്‍കുട്ടികളെ രക്ഷപെടുത്താന്‍ സാധിക്കാത്തത് കഴിഞ്ഞ ഗവണ്‍മെന്റിന്റെ ഭാഗത്തു നിന്നും ഉണ്ടായ ഗുരുതരമായ വീഴ്ചയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഒരു വര്‍ഷം മുന്‍പാണ് നൈജീരിയയിലെ ചിബോക്കിലുള്ള ഗവണ്‍മെന്റ് സ്‌കൂളില്‍ നിന്നും 276 വിദ്യാര്‍ത്ഥികളെ ബൊക്കോ ഹറാം തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയത്. ഇതില്‍ എഴുപത്തിയേഴോളം പെണ്‍കുട്ടിക ള്‍ തീവ്രവാദ കേന്ദത്തില്‍ നിന്നും രക്ഷപെട്ടെത്തിയിരുന്നു..

You must be logged in to post a comment Login