തട്ടിക്കൊണ്ടു പോയ വൈദികന്റെ മോചനം ആവശ്യപ്പെട്ട് മുസ്ലീം നേതാക്കള്‍

തട്ടിക്കൊണ്ടു പോയ വൈദികന്റെ മോചനം ആവശ്യപ്പെട്ട് മുസ്ലീം നേതാക്കള്‍

muslim-leaders-800x500മെയ് 21ന് സിറിയയിലെ അല്‍-ക്വാരിയാടായിന്‍ ഗ്രാമത്തില്‍ നിന്നും അജ്ഞാതര്‍ തട്ടിക്കൊണ്ടു പോയ പ്രേഷിത പ്രവര്‍ത്തകനായ വൈദികന്‍ ജേക്വിസ് മൗറാദിന്റെ മോചനം ആവശ്യപ്പെട്ട് സിറിയന്‍ മുസ്ലീം നേതാക്കള്‍ രംഗത്ത്.
മിഷനറിയായ വൈദികന്‍ സിറിയയില്‍ അഭയാര്‍ത്ഥികളായി കഴിയുന്നവര്‍ക്കിടയില്‍ മതപരമായ വിവേചനമില്ലാതെ അവരുടെ ക്ഷേമത്തിനായി അക്ഷീണം പ്രവര്‍ത്തിച്ച വ്യക്തിയാണ്‌. തദ്ദേശ സമുദായങ്ങള്‍ക്കിടയില്‍ സൗഹൃദവും കൂട്ടായ്മയും സൃഷ്ടിക്കുന്നതിനു വേണ്ടി അദ്ദേഹം അവരുടെയിടയില്‍ പ്രവര്‍ത്തിച്ചു.
മുസ്ലീം നേതാക്കള്‍ വൈദികനെ തട്ടിക്കൊണ്ടു പോയ സംഭവത്തെ അപലപിച്ചു. അവര്‍ അദ്ദേഹത്തെ രക്ഷിക്കുവാനുള്ള പുതിയ മാര്‍ഗ്ഗം അന്വേഷിക്കുകയാണ്. തട്ടിക്കൊണ്ടു പോയ ആളുകള്‍ പ്രദേശത്തെ അറിയാത്തവരാണ്. പല്‍മിറ എന്ന ടൗണ്‍ തകര്‍ക്കലും ഫാ. മൗറാദിനെ തട്ടിക്കൊണ്ടു പോകലും അടുത്തടുത്ത സംഭവങ്ങളാണ്. ഇതെല്ലാം ഐഎസ് ഭീകരരിലേക്കാണ് ചൂണ്ടിക്കാണിക്കുന്നത്, പേരു വെളിപ്പെടുത്താത്ത പ്രദേശവാസി പറഞ്ഞു. ഇതാണ് സംഭവിച്ചതെങ്കില്‍ തദ്ദേശ നേതാക്കള്‍ക്ക് ഒന്നും ചെയ്യുവാന്‍ കഴിയില്ല. ഭീകരര്‍ക്കിടയില്‍ അവര്‍ക്ക് സ്വാധീനമില്ല..

You must be logged in to post a comment Login