തനത് ഗുറാനി സംസ്‌കാരം ആഘോഷിക്കാന്‍ പാപ്പ പരാഗ്വയില്‍

തനത് ഗുറാനി സംസ്‌കാരം ആഘോഷിക്കാന്‍ പാപ്പ പരാഗ്വയില്‍

downloadപരാഗ്വയിലെ ജനങ്ങള്‍ ഫ്രാന്‍സിസ് പാപ്പയെ കാണുവാനും അദ്ദേഹത്തിന്റെ സന്ദേശം ശ്രവിക്കുന്നതിനും കാത്തിരിക്കുകയാണ്. ബ്യൂണോ ഐറിസിലെ ബിഷപ്പായിരിക്കെ ഫ്രാന്‍സിസ് പാപ്പയ്ക്ക് പറാഗ്‌വെയിലെ ജനങ്ങളുടെ ജീവിത രീതി, ഭാഷ, ജനങ്ങളുടെ വിശ്വാസം, സംസ്‌കാരം എന്നിവയെക്കുറിച്ച് അറിവുള്ളതാണ്. ‘പാവങ്ങളോട് പ്രത്യേക താത്പര്യം കാണിച്ച് ഞങ്ങളുടെ വിശ്വാസത്തെ ഉയര്‍ത്തുവാനും ജീവിത രീതിയില്‍ മാറ്റം വരുത്തുവാനും അദ്ദേഹം ഞങ്ങളോട് ആവശ്യപ്പെടുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. അതു തന്നെയാണ് ഞങ്ങള്‍ക്ക് വേണ്ടതും’, പറാഗ്‌വെയ്‌യിലെ സൊസൈറ്റി ഓഫ് ജീസസിന്റെ പ്രൊവിന്‍ഷ്യല്‍ ആയ ഫാ. ആല്‍ബെട്രോ ലൂനാ പറഞ്ഞു.

ലാറ്റിനമേരിക്കന്‍ രാഷ്ട്രങ്ങളിലേക്കുള്ള ഫ്രാന്‍സിസ് പാപ്പയുടെ സന്ദര്‍ശനത്തിന്റെ അവസാനമെന്നോണം പാപ്പ ഇന്ന് പറാഗ്‌വെയുടെ തലസ്ഥാനമായ അസങ്ഷനില്‍ എത്തിച്ചേരും. തുടര്‍ന്നുള്ള രണ്ടു ദിവസങ്ങളില്‍ അദ്ദേഹം രാജ്യത്തെ സാംസ്‌കാരിക, മത നേതാക്കള്‍, യുവജനങ്ങള്‍, ചേരി പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍, കുട്ടികളുടെ ആശുപത്രിയിലെ രോഗികള്‍, സ്റ്റാഫ് എന്നിവരെയും പാപ്പ സന്ദര്‍ശിക്കും.

കാകൂപെയിലെ മാതാവിന്റെ തീര്‍ത്ഥാടന കേന്ദ്രത്തിലും പാര്‍ക്കിലും ഫ്രാന്‍സിസ് പാപ്പ വിശുദ്ധ കുര്‍ബാന നടത്തും. സ്പാനിഷ്, ഗുവാറനി എന്നീ ഭാഷകളില്‍ നടത്തുന്ന കൂദാശകളില്‍ ഒരു മില്യന്‍ ജനങ്ങള്‍ പങ്കെടുക്കും.

You must be logged in to post a comment Login