തമിഴ്‌നാടിന് വേണ്ടി സഭയുടെ അഭ്യര്‍ത്ഥന

ന്യൂഡല്‍ഹി: തമിഴ്‌നാട്ടിലെ വെള്ളപ്പൊക്കത്തില്‍ ദുരിതമനുഭവിക്കുന്നവരോട് ഐകദാര്‍ഢ്യം പ്രകടിപ്പിക്കണമെന്ന് സിബിസിഐയുടെ അഭ്യര്‍ത്ഥന. പുനരധിവാസപ്രവര്‍ത്തനങ്ങളിലും ദുരിതാശ്വാസപ്രവര്‍ത്തനങ്ങളിലും എല്ലാവരും പങ്കുചേരണമെന്ന് സിബിസിഐ പ്രസിഡന്റ് കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസ് ബാവ അഭ്യര്‍ത്ഥിച്ചു. മെത്രാന്മാരും വൈദികരും അല്മായ നേതാക്കളും വിശ്വാസികളും ഇക്കാര്യത്തില്‍ സഹകരിക്കണം. സ്‌കൂളുകള്‍, പള്ളികള്‍, മോസ്‌ക്കുകള്‍ എന്നിവിടങ്ങളിലായി നാലായിരത്തി അഞ്ഞുറോളം അഭയാര്‍ത്ഥി ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കാരിത്താസ് ഇന്ത്യയുടെ നേതൃത്വത്തില്‍ ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചു വരുന്നു.

You must be logged in to post a comment Login