തമിഴ്‌നാട്ടില്‍ ദേവാലയത്തിനു നേരെ ആക്രമണം

തമിഴ്‌നാട്ടില്‍ ദേവാലയത്തിനു നേരെ ആക്രമണം

കോയമ്പത്തൂര്‍: കോയമ്പത്തൂരില്‍ പുതിയതായി പണികഴിക്കപ്പെട്ട ദേവാലയത്തിനു നേരെ ആക്രമണം.15 അംഗ സംഘമാണ് ആക്രമണം നടത്തിയത്. ദേവാലയത്തിലെ പ്രധാനകവാടവും ഫര്‍ണീച്ചറുകളും അള്‍ത്താരയും ഇവര്‍ നശിപ്പിച്ചു. കോയമ്പത്തൂരിലെ കല്‍പപ്പെട്ടിയിലാണ് സംഭവം. ഇവിടെ ദേവാലയം പണികഴിപ്പിക്കുന്നതിനെതിരെ നേരത്തേ തന്നെ ചിലര്‍ എതിര്‍പ്പുമായി രംഗത്തെത്തിയിരുന്നു.

ദേവാലയം നിര്‍മ്മിച്ചിടത്ത് ഒരു ഹൈന്ദവക്ഷേത്രം നിലനിന്നിരുന്നു എന്ന വാദങ്ങള്‍ക്കിടെ ജില്ലാ കളക്ടറില്‍ നിന്ന് പ്രത്യേകം അനുമതി വാങ്ങിയാണ് പള്ളി നിര്‍മ്മിച്ചത്. ദേവാലയത്തിന്റെ നിര്‍മ്മാണം നിര്‍ത്തിവെയ്ക്കണമെന്നാവശ്യപ്പെട്ട് ചിലര്‍ കോടതിയെ സമീപിച്ചെങ്കിലും ഹര്‍ജി കോടതി തള്ളുകയായിരുന്നു.

You must be logged in to post a comment Login