തമിഴ്‌നാട്ടില്‍ മുസ്ലീങ്ങളെക്കാള്‍ ക്രൈസ്തവര്‍ കൂടുതല്‍

തമിഴ്‌നാട്ടില്‍ മുസ്ലീങ്ങളെക്കാള്‍ ക്രൈസ്തവര്‍ കൂടുതല്‍

ചെന്നൈ: തമിഴ്‌നാട്ടില്‍ മുസ്ലീങ്ങളെക്കാള്‍ കൂടുതല്‍ ക്രൈസ്തവരാണ് ഉള്ളതെന്ന് സെന്റര്‍ ഫോര്‍ പോളിസി സ്റ്റഡീസിന്റെ റിപ്പോര്‍ട്ട് . 2011 ലെ സെന്‍സസ് അനുസരിച്ച് 4.4 മില്യന്‍ ക്രൈസ്തവരാണ് തമിഴ്‌നാട്ടില്‍ ഉള്ളത്. തമിഴ്‌നാട്ടിലെ 72.12 മില്യന്‍ ജനസംഖ്യയില്‍ 6.12 ശതമാനം ക്രൈസ്തവരാണ്. മുസ്ലീങ്ങള്‍ 5.8 ശതമാനമാണ്.

ഇന്ത്യയിലെ സംസ്ഥാനങ്ങളില്‍ കേരളം ക്രൈസ്തവരുടെ എണ്ണത്തില്‍ ഒന്നാമതും തമിഴ്‌നാട് രണ്ടാം സ്ഥാനത്തുമാണ്. രാജ്യത്തെ 28 മില്യന്‍ ക്രൈസ്തവരില്‍ പത്തു മില്യന്‍ ക്രൈസ്തവരും ജീവിക്കുന്നത് ഈ രണ്ടു സംസ്ഥാനങ്ങളിലുമായാണ്.

ചെന്നൈ, തഞ്ചാവൂര്‍, തിരുച്ചിറപ്പിള്ളി, ഡിന്‍ഡിഗല്‍, നീല്‍ഗിരി, കോയമ്പത്തൂര്‍, ശിവഗംഗ, രാമനാഥപുരം, തിരുനെല്‍വേലി, തൂത്തുക്കുടി, കന്യാകുമാരി എന്നിവിടങ്ങളിലാണ് കൂടുതലായും ക്രൈസ്തവരുള്ളത്.

ഇതില്‍ കന്യാകുമാരിയിലാണ് ക്രൈസ്തവര്‍ ഏറെയും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. 1921 നും 2001 നും ഇടയില്‍ 16 ശതമാനമാണ് ഇവിടെ ക്രൈസ്തവരുടെ എണ്ണം വര്‍ദ്ധിച്ചിരിക്കുന്നത്.

You must be logged in to post a comment Login