തലയറുത്തിട്ടും ദൈവവചനം പ്രഘോഷിച്ച വിശുദ്ധന്‍

തലയറുത്തിട്ടും ദൈവവചനം പ്രഘോഷിച്ച വിശുദ്ധന്‍

മൂന്നാം നൂറ്റാണ്ടില്‍ ഇറ്റലിയിലാണ് വി. ഡെന്നിസ് ജനിച്ചത്. ജനനസ്ഥലത്തെ കുറിച്ചോ സമയത്തെക്കുറിച്ചോ ജീവിത സാഹചര്യത്തെക്കുറിച്ചോ കൂടുതല്‍ കൃത്യമായ വിവരങ്ങള്‍ ലഭ്യമല്ല.

വളര്‍ന്നപ്പോള്‍ സന്യാസത്തിലേക്ക് തിരിഞ്ഞ ഡെന്നിസ് ബിഷപ്പായി സ്ഥാനാരോഹണം ചെയ്തു. ഫ്രാന്‍സിലെ അവിശ്വാസികളുടെ ഇടയില്‍ വിശ്വാസം പ്രഘോഷിക്കുവാന്‍ ഇദ്ദേഹം അവരുടെ ഇടയിലേക്ക് ഇറങ്ങിച്ചെന്നു. വളരെ പെട്ടെന്നു തന്നെ അവിശ്വാസികളുടെ ഹൃദയങ്ങള്‍ കീഴടക്കിയ വിശുദ്ധന്‍ പക്ഷേ കുറച്ചാളുകളുടെ കണ്ണിലെ കരടായി.

അവിശ്വാസികളെ വിശ്വാസത്തിന്റെ പാതയില്‍ നടത്തിയ ഇദ്ദേഹത്തെ കൊലപ്പെടുത്താന്‍ ചില വിജാതീയ നേതാക്കള്‍ എത്തി. അവര്‍ വി. ഡെന്നിസെ പിടിച്ചു കൊണ്ടു പോയി പാരീസിലെ ഏറ്റവും വലിയ മലയുടെ മുകളില്‍ വച്ച് തല ഛേദിച്ചു കളഞ്ഞു.

എന്നാല്‍ തലമുറിച്ചയുടനെ ഇദ്ദേഹം മരിച്ചില്ല. അറ്റു തെറിച്ചു വീണ തലയെടുത്ത് ഇദ്ദേഹം വീണ്ടും സന്മാര്‍ഗ്ഗം പ്രഘോഷിച്ചു എന്നാണ് കഥ. അന്ധാളിച്ചു പോയ വിജാതീയരാകട്ടെ അദ്ദേഹത്തെ നടന്നു കൊണ്ട് പ്രസംഗിക്കാന്‍ അനുവദിച്ചു.

അറുത്തതലയുമായി ഏതാണ്ട് 6 മൈല്‍ വി. ഡെന്നിസ് നടന്നു എന്നാണ് ചരിത്രത്തില്‍ പറയുന്നത്. അതിനുശേഷം നിലത്തു വീണു പോയ വിശുദ്ധന്‍ മരിച്ചു.

നീതു മെറിന്‍

You must be logged in to post a comment Login