തലയോട്ടിയില്‍ നിന്നൊരു വിശുദ്ധ ഉയിര്‍ക്കുന്നു!

തലയോട്ടിയില്‍ നിന്നൊരു വിശുദ്ധ ഉയിര്‍ക്കുന്നു!

santa_rosa_limaനൂറ്റാണ്ടുകള്‍ പഴക്കമുള്ള നാം കണ്ടിട്ടില്ലാത്ത ആളുകളുടെ മുഖം എങ്ങനെയിരിക്കും എന്നറിയുക എല്ലാവരിലും കൗതുകമുണര്ത്തു ന്ന കാര്യമാണ്. ചിത്രങ്ങളിലൂടെ മാത്രം നാം കണ്ടിട്ടുള്ള ചില ആളുകളുടെ മുഖം കാണുമ്പോള്‍ യഥാര്ത്ഥ ത്തില്‍ ഇവരുടെ രൂപം ഇങ്ങനെയാണോ എന്ന് നാം ചിലപ്പോഴെങ്കിലും ചിന്തിക്കാറുണ്ട്. ഇത്തരം ചിന്തകള്ക്ക് വിരാമമിടുകയാണ് വിദേശികളായ ഒരു പറ്റം ശാസ്ത്രഞ്ജര്‍.

പെറുവിലെ മാര്ട്ടിന്‍ ഡി പോറസ് സര്വ്വ്കലാശാലയിലെയും ബ്രസീലിലെ ആന്ന്ത്രോ പോളജിക്കല്‍ ആന്റ് ഡെന്റല്‍ലീഗല്‍ ഫോറന്സി്ക് വിഭാഗവും ചേര്ന്ന് മുന്നൂറു വര്ഷംറ പഴക്കമുള്ള തലയോട്ടിയില്‍ നിന്ന് വിശുദ്ധയുടെ മുഖം എങ്ങനെയിരിക്കുമെന്ന് കണ്ടെത്തി.

ലിമായിലെ വിശുദ്ധ റോസിന്റെ മുഖമാണ് ശാസ്ത്രഞ്ജന്മാര്‍ കണ്ടെത്തിയത്.
തലയോട്ടിയില്‍ സി റ്റി സ്‌കാനിങ്ങിനും അള്ട്രാവസൗണ്ട് സ്‌കാനിങ്ങിനുമായി
ഉപയോഗിക്കുന്ന രശ്മികള്‍ കടത്തി വിട്ടാണ് ശാസ്രഞ്ജര്‍ വിശുദ്ധയുടെ
മുഖത്തിന്റെ രൂപരേഖ തയ്യാറാക്കിയത്. ഇതില്‍ നിന്നും, ചിത്രങ്ങളില്‍
കാണുന്നതില്‍ നിന്ന് വ്യത്യസ്ഥമായി വിശുദ്ധയ്ക്ക് വലിയ കണ്ണുകളാണ്
ഉള്ളതെന്ന് ശാസ്രഞ്ജന്മാതര്‍ പറഞ്ഞു.

1586ല്‍ ലിമായിലെ സ്പാനിഷ് ദമ്പതികള്ക്ക്ത ജനിച്ച വിശുദ്ധ നന്നേ
ചെറുപ്പത്തില്‍ തന്നെ തന്റെ ജീവിതം ദൈവത്തിനു സമര്പ്പി
ക്കുവാനുള്ളതാണെന്ന് തിരിച്ചറിഞ്ഞു. പിന്നീട് വിശുദ്ധ ഡൊമിനിക്കിന്റെ
മൂന്നാം സഭയില്‍ ചേര്ന്നു . ഭക്ഷണവും ഉറക്കവും പോലുമില്ലാതെ പ്രാര്ത്ഥ
നയിലും പ്രായശ്ചിത്തത്തിലും പുണ്യ ജീവിതം നയിച്ച വിശുദ്ധ 31-ാം വയസ്സില്‍
രോഗബാധിതയായി ദൈവസന്നിധിയിലേക്ക് മടങ്ങി.

വരുന്ന നവംബര്‍ മാസത്തില്‍ ശാസ്രഞ്ജര്‍ വിശുദ്ധ റോസിനെ സംബന്ധിക്കുന്ന
ഗവേഷണത്തിന്റെ പൂര്ണ്ണ രൂപം സമര്പ്പി ക്കും. വിശുദ്ധ റോസിനെ കൂടാതെ
വിശുദ്ധ മാര്ട്ടിന്‍ ഡി പോറസിന്റെയും വിശുദ്ധ ജോണ്‍ മക്കിയാസിന്റെയും
രൂപം കണ്ടെത്തുന്നതിനുള്ള ശ്രമത്തിലാണ് ഈ ശാസ്രഞ്ജര്‍.

 

നീതു മെറിന്‍

You must be logged in to post a comment Login