തലസ്ഥാന നഗരിയില്‍ കരുണയുടെ കവാടങ്ങള്‍ തുറന്നു

തിരുവനന്തപുരം: കരുണയുടെ ജൂബിലി വര്‍ഷത്തോടനുബന്ധിച്ച് തിരുവനന്തപുരം ജില്ലയിലെ വിവിധ കത്തീഡ്രലുകളില്‍ കരുണയുടെ വാതിലുകള്‍ തുറന്നു. പട്ടം സെന്റ് മേരീസ് കത്തീഡ്രലില്‍ നടന്ന ശുശ്രൂഷകള്‍ക്ക് മേജര്‍ ആര്‍ച്ച്ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലിമീസ് കാത്തോലിക്കാ ബാവ മുഖ്യ കാര്‍മ്മികത്വം വഹിച്ചു. ദൈവത്തിന്റെ കരുണയില്‍ നിരന്തം ആശ്രയിക്കണമെന്നും നമ്മുടെയുള്ളിലെ ശൂന്യതയെ നികത്താന്‍ ദൈവകരുണക്കു സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പാളയം സെന്റ് ജോസഫ്‌സ് മെട്രോപൊളിറ്റന്‍ കത്തീഡ്രലില്‍ തിരുവനന്തപുരം ലത്തീന്‍ അതിരൂപതാ ആര്‍ച്ച്ബിഷപ്പ് ഡോ.എം.സൂസപാക്യം വിശുദ്ധ വാതില്‍ തുറന്നു. കാരുണ്യത്തിന്റെ ഈ വര്‍ഷത്തില്‍ നീതിയും കരുണയും ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കണമെന്ന് അദ്ദേഹം വിശ്വാസികളോട് ആഹ്വാനം ചെയ്തു.

പോങ്ങുംമൂട് വിശുദ്ധ അല്‍ഫോന്‍സാ തീര്‍ത്ഥാടന കേന്ദ്രത്തില്‍ കരുണയുടെ വര്‍ഷത്തോടനുബന്ധിച്ചുള്ള ആഘോഷങ്ങളും ദേവാലയത്തിന്റെ പത്താം വാര്‍ഷികാഘോഷവും മാര്‍പാപ്പയുടെ പ്രതിനിധി ആര്‍ച്ച്ബിഷപ്പ് മാര്‍ ജോര്‍ജ്ജ് കോച്ചേരി ഉദ്ഘാടനം ചെയ്തു.  ക്ലേശങ്ങളില്‍ പെട്ടുഴലുന്നവര്‍ക്ക് ആശ്വാസമാകാന്‍ കരുണയുടെ വര്‍ഷത്തില്‍ നമുക്കു സാധിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

You must be logged in to post a comment Login