താമരശ്ശേരി രൂപതാ വൈദികന്‍ വത്തിക്കാന്‍ വിദേശകാര്യ വിഭാഗത്തില്‍

താമരശ്ശേരി രൂപതാ വൈദികന്‍ വത്തിക്കാന്‍ വിദേശകാര്യ വിഭാഗത്തില്‍

കോഴിക്കോട്: താമരശ്ശേരി രൂപതാ വൈദികനായ ഫാ.സെബാസ്റ്റ്യന്‍ പുതിയാപറമ്പില്‍ വത്തിക്കാന്റെ വിദേശകാര്യ വിഭാഗത്തില്‍ സേവനത്തിനായി തിരഞ്ഞെടുക്കപ്പെട്ടു. വത്തിക്കാന്‍ വിദേശകാര്യ ഉദ്യോഗസ്ഥരെ പരിശീലിപ്പിക്കുന്ന പൊന്തിഫിക്കല്‍ അക്കാദമിയില്‍ പരിശീലനം പൂര്‍ത്തിയാക്കുന്ന വൈദികരാണ് വത്തിക്കാന്‍ എംബസികളില്‍ ഉദ്യോഗസ്ഥരായി ജോലി ചെയ്യുന്നത്. മലബാര്‍ മേഖലയില്‍ നിന്ന് ഈ സേവനത്തിനായി വിളിക്കപ്പെടുന്ന ആദ്യ വൈദികനാണ് ഫാ. സെബാസ്റ്റ്യന്‍.

ഫാ.സെബാസ്റ്റ്യന്‍ പുല്ലൂരാംപാറ, ചേവായൂര്‍ ഇടവകകളില്‍ അസിസ്റ്റന്റ് വികാരിയായിരുന്നു. 2014 നവംബര്‍ 13 നായിരുന്നു വൈദികപട്ടം സ്വീകരിച്ചത്. റിട്ട ഹെഡ്മാസ്റ്റര്‍ സെബാസ്റ്റ്യനും ഡോളിയുമാണ് മാതാപിതാക്കള്‍.

You must be logged in to post a comment Login