തായിലന്റില്‍ കരുണയുടെ ജൂബിലിയില്‍ പങ്കെടുക്കാനെത്തിയത് ആയിരക്കണക്കിന് രോഗികളും വികലാംഗരും

തായിലന്റില്‍ കരുണയുടെ ജൂബിലിയില്‍ പങ്കെടുക്കാനെത്തിയത് ആയിരക്കണക്കിന് രോഗികളും വികലാംഗരും

ചന്ദാബുരി: തായിലന്റില്‍ ആയിരക്കണക്കിന് രോഗികളും വികലാംഗരും കരുണയുടെ വര്‍ഷം ആചരിച്ചു. ചന്ദാബുരി രൂപതയിലെ കത്തീഡ്രല്‍ പള്ളിയിലെ കരുണയുടെ വാതിലിലൂടെ പ്രത്യേക പ്രദക്ഷിണം നടത്തിയാണ് വിശ്വാസികള്‍ കരുണയുടെ വര്‍ഷം ആഘോഷിച്ചത്.

മനുഷ്യരായ നമുക്ക് പാപം തീര്‍ത്ത കുറവുകള്‍ ഉണ്ടാവും. അപകടത്താലോ, പ്രായാധിക്യം മൂലമോ ഉള്ള വൈകല്യങ്ങളുണ്ടാവാം. ചിലപ്പോള്‍ രോഗങ്ങളാകാം നമ്മുടെ മറ്റൊരു ശാരീരിക വൈകല്യം. എന്നാല്‍ ദൈവം നമ്മുടെ കുറവുകള്‍ക്കപ്പുറം നമ്മെ കാണുന്നു. അവിടുത്തെ കരുണയാല്‍ നമ്മെ സന്തോഷിപ്പിക്കുകയും അനുഗ്രഹിക്കുകയും
ചെയ്യുന്നു. ജൂബിലി വര്‍ഷ ദിവ്യബലിയ്ക്കിടെ ചത്താന്‍ബുരി ബിഷപ്പ് സില്‍വിയോ സിരിപോങ്ങ് ചരാറ്റ്ശ്രീ പറഞ്ഞു.

നൂറുകണക്കിന് രോഗികളും വികലാംഗരും അനാഥരായ കുട്ടികളും പ്രായമായവരുമാണ് രൂപതയിലെ ഇമ്മാകുലേറ്റ് കണ്‍സപ്ഷന്‍ കത്തീഡ്രലില്‍ ജൂബിലി വര്‍ഷാഘോഷത്തിന്
എത്തിച്ചേര്‍ന്നത്.

ഒരുകാലത്ത് രോഗം മൂലം വലഞ്ഞിരുന്നവര്‍ തങ്ങള്‍ക്ക് ലഭിച്ച സൗഖ്യത്തെക്കുറിച്ച് മറ്റുള്ളവരുമായി പങ്കു വയ്ച്ചുകൊണ്ടായിരുന്നു ആഘോഷങ്ങള്‍ തുടങ്ങിയത്.
ജൂബിലിയില്‍ പങ്കെടുത്ത എല്ലാവര്‍ക്കുമായി ബിഷപ്പ് സില്‍വിയോ നന്ദി പറഞ്ഞു. ഇത്തരം ജൂബിലികള്‍ സംഘടിപ്പിക്കുന്നതിലൂടെ സഭയുടെ പ്രാന്തപ്രദേശങ്ങളില്‍ താമസിക്കുന്നവരില്‍ തങ്ങളെയും സഭയ്ക്ക് ആവശ്യമുണ്ട് എന്ന ചിന്താഗതി വളര്‍ത്താന്‍ സഹായകമാകും.

You must be logged in to post a comment Login