തായിലന്‍ഡില്‍ പീഡനമനുഭവിച്ച് കിസ്ത്യന്‍ അഭയാര്‍ത്ഥികള്‍

download (1)തായ്‌ലന്‍ഡിലേക്ക് അഭയാര്‍ത്ഥികളായി രക്ഷപെട്ട പാക്കിസ്ഥാനി ക്രിസ്ത്യാനികള്‍ക്ക് ആവശ്യമായ പരിഗണന ലഭിക്കുന്നില്ല. അഭയാര്‍ത്ഥികള്‍ ദാരിദ്ര്യത്താല്‍ വലയുകയാണ്. 1951ലെ അഭയാര്‍ത്ഥികളുടെ ഔപചാരിക യോചിപ്പില്‍ ഒപ്പു വയ്ച്ചിട്ടില്ലാത്തതിനാലും 1967ലെ ഔദ്യോഗിക രേഖ അംഗീകരിക്കാത്തതിനാലും അഭയാര്‍ഥികളെ പരിഗണിക്കുന്നതിനുള്ള പ്രത്യേക ചട്ടകൂട് ഇല്ലാത്തതും തായ്‌ലന്‍ഡില്‍ ഭയാര്‍ത്ഥികളായ് എത്തുന്ന ക്രിസ്ത്യാനികളുടെ സ്ഥിതി വഷളാക്കുന്നു. യുണൈറ്റഡ് നാഷന്‍സ് ഹൈക്കമ്മീഷനര്‍ ഫോര്‍ റെഫ്യൂജീസ് (യുഎന്‍എച്ച്‌സിആര്‍) അഭയാര്‍ത്ഥികളായ് പ്രഖ്യാപിച്ചവര്‍ക്കു പോലും തായ്‌ലന്‍ഡ് ആശ്രിതന്‍ എന്ന പദവി നിഷേധിച്ചു. അഭയാര്‍ത്ഥി പദവി നിഷേധിച്ചിരിക്കുന്ന ക്രിസ്ത്യാനികളുടെ ജീവിതം പരിതാപകരമാണ്. അവര്‍ക്ക് നിയമപരമായ ജോലിയും വരുമാനവും നിഷേധിച്ചിരിക്കുകയാണ്. നിയമവിരുദ്ധമായ ജോലികളില്‍ ഏര്‍പ്പെട്ടോ, ദേവാലയങ്ങളില്‍ നിന്ന് സഹായം ചോദിച്ചോ, ഭിക്ഷയാചിച്ചോ ആണ് ക്രിസ്ത്യാനികള്‍ വരുമാനം കണ്ടെത്തുന്നത്.

You must be logged in to post a comment Login