തായ്‌ലന്റിലെ ‘ചുവപ്പു’കന്യാസ്ത്രീകള്‍

തായ്‌ലന്റിലെ ‘ചുവപ്പു’കന്യാസ്ത്രീകള്‍

ബാങ്കോക്ക്: തായ്‌ലന്റില്‍ ആത്മീയതക്ക് പുതിയ മാനങ്ങള്‍ രചിക്കുകയാണ് ‘ചുവപ്പു സിസ്റ്റേഴ്‌സ്’. അമേരിക്കയില്‍ നിന്നെത്തിയ റിഡംപ്റ്റംറിസ്റ്റൈന്‍ കന്യാസ്ത്രീകളാണ് ഇതിനു ചുക്കാന്‍ പിടിക്കുന്നത്. ‘ചുവപ്പു സിസ്റ്റേഴ്‌സ്’ എന്നത് വിളിപ്പേരാണ്. സഭാവസ്ത്രത്തിന്റെ നിറം ചുവപ്പായതു തന്നെ കാരണം.

നാലു കന്യാസ്ത്രീകളാണ് മഠത്തിലുള്ളത്. ഒരാള്‍ മഠത്തില്‍ ചേരാന്‍ പഠിച്ചുകൊണ്ടിരിക്കുന്നു. ‘പ്രാര്‍ത്ഥനയാണ് ലോകത്തിനുള്ള ഞങ്ങളുടെ സംഭാവന’, തായ്‌ലന്റിലെ ചുവപ്പുസന്യാസികളുടെ മഠത്തിന്റെ സ്ഥാപകയായ സിസ്റ്റര്‍ ജൊവാന്‍ പറയുന്നു. കുടുംബപ്രേഷിതത്വത്തിലും ആതുരശുശ്രൂഷാരംഗത്തും ശ്രദ്ധിക്കാനും തായ്‌ലന്റിലെ ആത്മീയതക്ക് പുതിയതലങ്ങള്‍ സമ്മാനിക്കാനുമാണ് ചുവപ്പു സിസ്റ്റേഴ്‌സ് ലക്ഷ്യമിടുന്നത്.

സങ്കീര്‍ത്തനങ്ങള്‍ ധ്യാനിക്കുന്നതും ദിവ്യകാരുണ്യാരാധനയും നിശബ്ദമായ പ്രാര്‍ത്ഥനയുമാണ് തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജം പകരുന്നതെന്ന് ചുവപ്പു സിസ്റ്റേഴ്‌സ് സാക്ഷ്യപ്പെടുത്തുന്നു. രാവിലെ ഉണരുമ്പോള്‍ മുതല്‍ കിടക്കുമ്പോള്‍ വരെയുള്ള എല്ലാ പ്രവര്‍ത്തനങ്ങളിലും പ്രാര്‍ത്ഥന കൂട്ടായുണ്ടെന്നും ഇവര്‍ പറയുന്നു.

You must be logged in to post a comment Login