തായ് വാനിലെ ഭൂമികുലുക്കം: മാര്‍പാപ്പ അനുശോചിച്ചു

തായ് വാനിലെ ഭൂമികുലുക്കം: മാര്‍പാപ്പ അനുശോചിച്ചു

വത്തിക്കാന്‍: ശനിയാഴ്ച തായ് വാനിലുണ്ടായ ഭൂമികുലുക്കത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ അനുശോചനം അറിയിച്ചു. മരണമടഞ്ഞവരുടെ ആത്മാക്കള്‍ക്ക് ദൈവകരുണ ലഭിക്കട്ടെയെന്ന് പ്രാര്‍ത്ഥിച്ച പാപ്പ, അവരുടെ കുടുംബാംഗങ്ങള്‍ക്കും പ്രാര്‍ത്ഥനാനിര്‍ഭരമായ അനുശോചനം അറിയിച്ചു. ശനിയാഴ്ചയാണ് ഭൂമികുലുക്കം ഉണ്ടായത്. രക്ഷാപ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും നടന്നുകൊണ്ടിരിക്കുകയാണ്.. ഇപ്പോഴും നൂറുകണക്കിന് ആളുകള്‍ തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ ഉണ്ടെന്നാണ് കരുതപ്പെടുന്നത്.

You must be logged in to post a comment Login