താലന്തിന് പുതിയ ചീഫ് എഡിറ്റര്‍

താലന്തിന് പുതിയ ചീഫ് എഡിറ്റര്‍

കൊച്ചി: പിഒസി പ്രസിദ്ധീകരണമായ താലന്ത് മാസികയ്ക്ക് പുതിയ ചീഫ് എഡിറ്റര്‍. റവ. ഡോ സ്റ്റാന്‍ലി മാതിരപ്പിള്ളിയാണ് പുതിയ ചീഫ് എഡിറ്റര്‍. വരാപ്പുഴ അതിരൂപതാംഗമായ ഇദ്ദേഹം ബൈബിള്‍ പഴയ നിയമത്തില്‍ ഡോക്ടറേറ്റും മതബോധന ദൈവശാസ്ത്രത്തിലും മന: ശാസ്ത്രത്തിലും മാസ്റ്റര്‍ ബിരുദവും നേടിയിട്ടുണ്ട്.

വരാപ്പുഴ അതിരൂപത ജനറല്‍ മിനിസ്ട്രി കോ ഓര്‍ഡിനേറ്റര്‍, അതിരൂപത പോസ്റ്റ് സിനഡ് കോ ഓര്‍ഡിനേറ്റര്‍, തിയോളജിക്കല്‍ കമ്മീഷന്‍ സംസ്ഥാന സെക്രട്ടറി, വിവിധ മേജര്‍ സെമിനാരികളിലെ ബൈബിള്‍ പ്രഫസര്‍, കലൂര്‍ അന്തോണിയോ ബൈബിള്‍ കോളജ് ഡയറക്ടര്‍ എന്നീ നിലകളിലും  റവ. ഡോ സ്റ്റാന്‍ലി മാതിരപ്പിള്ളി പ്രവര്‍ത്തിക്കുന്നു.

You must be logged in to post a comment Login