തിന്മയുടെ അടിമത്തത്തില്‍ നിന്ന് രക്ഷപെടാന്‍ വചനം മുറുകെ പിടിക്കണം: മാര്‍ ജേക്കബ് മുരിക്കന്‍

തിന്മയുടെ അടിമത്തത്തില്‍ നിന്ന് രക്ഷപെടാന്‍ വചനം മുറുകെ പിടിക്കണം: മാര്‍ ജേക്കബ് മുരിക്കന്‍

മൂലമറ്റം: തിന്മയുടെ അടിമത്തത്തില്‍ നിന്ന് രക്ഷപെടാന്‍ വചനം മുറുകെ പിടിക്കണമെന്ന് പാലാ രൂപത സഹായമെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍. മൂലമറ്റം സെന്റ് ജോര്‍ജ് ഫൊറോന പള്ളിയില്‍ നടന്ന ഏഴാമത് മൂലമറ്റം ബൈബിള്‍ കണ്‍വന്‍ഷനില്‍ സമാപന സന്ദേശം നല്കുകയായിരുന്നു അദ്ദേഹം.

കോയമ്പത്തൂര്‍ ഡിവൈന്‍ ധ്യാനകേന്ദ്രത്തിലെ ഫാ.ആന്റണി പയ്യപ്പള്ളിയുടെ നേതൃത്വത്തിലുള്ള ടീമാണ് കണ്‍വന്‍ഷന്‍ നയിച്ചത്. വചനം നല്‍കുന്ന സന്തോഷം ഉപേക്ഷിച്ചാല്‍ ലോകവും ലഹരി വസ്തുക്കളും നല്‍കുന്ന സന്തോഷത്തിലേയ്ക്ക് നാം വഴുതി വീഴും. മറ്റുള്ളവരെക്കാള്‍ മെച്ചമാണെന്ന് ചിന്തിച്ചാല്‍ നാം കാലിടറി വീഴും. അതിനാല്‍ വചനത്തെ മുറുകെ പിടിക്കണമെന്ന് മാര്‍ മുരിക്കന്‍ പറഞ്ഞു.

കണ്‍വന്‍ഷന് സമാപനം കുറിച്ച് ദിവ്യകാരുണ്യ പ്രദക്ഷിണം നടത്തി.

You must be logged in to post a comment Login