തിന്മയോടുള്ള യുദ്ധം വീടുകളില്‍ നിന്ന് തന്നെ ആരംഭിക്കുക: ഫാ. ഗബ്രിയേല്‍ അമോര്‍ത്ത്

തിന്മയോടുള്ള യുദ്ധം വീടുകളില്‍ നിന്ന് തന്നെ ആരംഭിക്കുക: ഫാ. ഗബ്രിയേല്‍ അമോര്‍ത്ത്

തിന്മയോടുള്ള യുദ്ധം വീടുകളില്‍ നിന്ന് ആരംഭിക്കുക. ഇന്നലെ അന്തരിച്ച പ്രശസ്ത ഭൂതോച്ചാടകനായ ഫാ. ഗബ്രിയേല്‍ അമോര്‍ത്ത് പറയുന്നു.

ഇന്ന് പല വ്യക്തികളും തിന്മയ്ക്ക് അടിമയാകുന്നതിന് കാരണം ചെറുപ്പകാലം മുതല്‍ വിശുദ്ധിയില്‍ ജീവിക്കാത്തതാണ്. നല്ല പിതാവും മാതാവും ആകുന്നത് എങ്ങനെയെന്ന് അവര്‍ക്കറിയില്ല ഒരേ ശരീരത്തോടും ഒരേ മനസ്സോടും കൂടിയാണ് വിവാഹജീവിതത്തിലേക്ക് ദമ്പതികള്‍ പ്രവേശിക്കുന്നത്.

എന്നാല്‍ വേര്‍പിരിയലാകുമ്പോഴേയ്ക്കും അവര്‍ക്ക് വ്യത്യസ്തങ്ങളാ താല്പര്യങ്ങളും അഭിലാഷങ്ങളുമായിക്കഴിഞ്ഞു. കുടുംബങ്ങളുടെ തകര്‍ച്ചയ്ക്ക് കാരണം തിന്മയാണ്.

സ്വര്‍ഗ്ഗസ്ഥനായ പിതാവുമായുള്ള ബന്ധം പുന:സ്ഥാപിക്കുക എന്നതാണ് പ്രധാനം. ദൈവികമായ അനുഭവം തേടുന്നവരെ ഒരിക്കലും തിന്മയ്ക്ക് തൊടാന്‍ പോലും കഴിയില്ല. കാരണം സാത്താനെക്കാള്‍ ശക്തനും എല്ലായ്‌പ്പോഴും സന്നിഹിതനും നന്മനിറഞ്ഞവനും സൗന്ദര്യവാനുമാണ് ദൈവം.

സാത്താന്‍ നിലനില്ക്കുന്നുണ്ട്. പക്ഷേ അവന് നമ്മുടെ ദൈവത്തെ പേടിയാണ്. യഥാര്‍ത്ഥ വിശ്വാസവും പ്രാര്‍ത്ഥനയും തിന്മയ്‌ക്കെതിരെയുള്ള പോരാട്ടശക്തികളാണ്.

നമ്മിലുള്ള വിഷാദം, ദേഷ്യം, അക്രമാസക്തി, വിമതചിന്ത, ദൈവനിന്ദ ഇതെല്ലാം സാത്താന്‍ നമ്മില്‍ പിടിമുറുക്കിയിരിക്കുന്നു എന്നതിന്റെ സ്വാധീനങ്ങളാണ്. ഗബ്രിയേല്‍ അമോര്‍ത്ത് പറയുന്നു.

ബി

You must be logged in to post a comment Login