തിമിംഗലത്തിന്റെ പുറത്തിരുന്ന് ഈസ്റ്റര്‍ ആഘോഷിച്ച വിശുദ്ധന്‍

തിമിംഗലത്തിന്റെ പുറത്തിരുന്ന് ഈസ്റ്റര്‍ ആഘോഷിച്ച വിശുദ്ധന്‍

ധാരാളം സന്യാസ സമൂഹങ്ങള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും സമുദ്രയാത്രികനായ വി. ബ്രന്‍ണ്ടന്‍ പ്രസിദ്ധി നേടിയിട്ടുള്ളത് കപ്പല്‍ യാത്രയിലൂടെയാണ്. ‘ധന്യരുടെ ദ്വീപ്’ അല്ലെങ്കില്‍ പറുദീസ തേടിയുള്ള ഇദ്ദേഹത്തിന്റെ കടല്‍യാത്ര സംബന്ധിക്കുന്ന 100ലധികം ലാറ്റിന്‍ കയ്യെഴുത്തു പ്രതികള്‍ ഇന്നും ലഭ്യമാണ്.

ഓക്കു മരത്തിന്റെ തടി കൊണ്ടു നിര്‍മ്മിച്ച കപ്പലിലാണ് വിശുദ്ധനും 150 സന്യാസിമാരും അടങ്ങുന്ന സംഘം പറുദീസ തേടി യാത്രതിരിച്ചത്. ഏഴു വര്‍ഷം നീണ്ടുനിന്ന വിശുദ്ധന്റെ കപ്പല്‍യാത്ര നിരവധി സാഹസങ്ങള്‍ നിറഞ്ഞതായിരുന്നു. ദ്വീപാണെന്നു കരുതി അവര്‍ കപ്പല്‍ ഇറങ്ങയിത് കടലിലെ ഭീകരന്‍ എന്നു വിശേഷിപ്പിക്കുന്ന തിമിംഗലത്തിന്റെ പുറത്തായിരുന്നു. അന്ന് അവര്‍ തിമിംഗലത്തിന്റെ പുറത്തുവച്ചാണത്രേ ഈസ്റ്റര്‍ ദിനത്തിലെ ദിവ്യബലി ആഘോഷിച്ചത്. ഒരു വലിയ കുതിരയുടെ വലിപ്പമുള്ള കടല്‍ പൂച്ചയെയും തങ്ങളുടെ യാത്രയില്‍ കണ്ടതായി ഇവര്‍ അവകാശപ്പെടുന്നു. ഇവയെല്ലാം വിശുദ്ധനും സംഘവും നേരിടേണ്ടി വന്ന ഏതാനും സാഹസീക കൃത്യങ്ങളില്‍ ചിലത് മാത്രമാണ്.

വര്‍ഷങ്ങള്‍ നീണ്ടുനിന്ന യാത്രകള്‍ക്കൊടുവില്‍, തങ്ങള്‍ ഇത്രയും നാള്‍ തേടി നടന്ന പറുദീസ കണ്ടെത്തിയിരിക്കുന്നു എന്നു കരുതി അവര്‍ വൃക്ഷലതാദികളാല്‍ സമൃദ്ധമായി വളര്‍ന്നിരുന്നയൊരു ദ്വീപില്‍ എത്തിച്ചേര്‍ന്നു. ഐര്‍ലന്റിന്റെ പടിഞ്ഞാറ് ഭാഗമാണിതെന്നും, അതുമല്ലെങ്കില്‍ 100 വര്‍ഷങ്ങള്‍ക്കു മുന്‍പ് കൊളംബസ് അമേരിക്ക കണ്ടെത്തുന്നതിനുമുന്‍പേ വിശുദ്ധ ബ്രന്‍ണ്ടനും സംഘവും അമേരിക്കയില്‍ എത്തിയിരുന്നുവെന്നും ഒരു പക്ഷേ കണക്കാക്കാം. എന്നാല്‍ വിശുദ്ധനും സംഘവും നടത്തിയ യാത്രകളെക്കുറിച്ച് വ്യക്തമായ തെളിവുകളില്ല.എന്നാല്‍ ഷവാനോ ആദിവാസികളുടെ വാക്കുകള്‍ പ്രകാരം കൊളംബസിന്റെ വരവിനു മുന്‍പേ ഫ്‌ളോറിഡ വെള്ളക്കാരുടെ ആധിപത്യത്തില്‍ ആയിരുന്നു. ഇത് ഐറിഷ് സന്യാസികളായിരുന്നുവോയെന്നും അറിയില്ല.

പിന്നീടുള്ള മൂന്നു വര്‍ഷക്കാലത്തോളം അദ്ദേഹം ബ്രിട്ടനില്‍ സുവിശേഷ പ്രഘോഷണം നടത്തി. അതിനു ശേഷം തന്റെ ജന്മനാടായ ഐര്‍ലന്റില്‍ തിരിച്ചെത്തി, 557ല്‍ മരണമടഞ്ഞു.

484ല്‍ ഇന്നത്തെ ഐറല്‍ലന്റിലെ കൗണ്ടി കെറിയിലെ സിറ്റി ഓഫ് ട്രാലിയിലായിരുന്നു വി. ബ്രന്‍ണ്ടന്റെ ജനനം. ഡോള്‍ഫിന്‍, തിമിംഗലം, കടല്‍ യാത്രികര്‍, മുങ്ങല്‍ വിദഗ്ദര്‍ എന്നിവരുടെ രക്ഷാധികാരിയായ വിശുദ്ധന്റെ തിരുനാള്‍ മെയ് 16നാണ് സഭ ആഘോഷിക്കുന്നത്.

നീതു മെറിന്‍

You must be logged in to post a comment Login