തിയോഫിലോസിന് അന്ത്യോപചാരമര്‍പ്പിക്കാന്‍ കര്‍ദിനാള്‍മാരെത്തി

തിരുവല്ല: കാലം ചെയ്ത ഡോ. സഖറിയാസ് മാര്‍ തിയോഫിലോസ് സഫ്രഗന്‍ മെത്രാപ്പോലീത്തായ്ക്ക് സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയും സീറോ മലങ്കര സഭാ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ക്ലിമീസ് ബാവയും അന്ത്യോപചാരമര്‍പ്പിച്ചു. തിരുവല്ല സെന്റ് തോമസ് മാര്‍ത്തോമ്മാ പള്ളിയില്‍ പൊതുദര്‍ശനത്തിന് വച്ച ഭൗതികശരീരത്തിനരികില്‍ എത്തിയ മാര്‍ ആലഞ്ചേരി പ്രത്യേക പ്രാര്‍ത്ഥന നടത്തി. ക്ലീമിസ് കാതോലിക്കാ ബാവ കബറടക്കശുശ്രൂഷയില്‍ പങ്കെടുത്തു.

You must be logged in to post a comment Login