തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള അക്രമങ്ങള്‍ അവസാനിപ്പിക്കണമെന്ന് സൗത്ത് ആഫ്രിക്കന്‍ സഭാ നേതാക്കള്‍

തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള അക്രമങ്ങള്‍ അവസാനിപ്പിക്കണമെന്ന് സൗത്ത് ആഫ്രിക്കന്‍ സഭാ നേതാക്കള്‍

സൗത്ത് ആഫ്രിക്ക: തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള രാജ്യത്തെ കലാപം അവസാനിപ്പിക്കണമെന്ന് സൗത്ത് ആഫ്രിക്കന്‍ സഭാ നേതാക്കള്‍ രാഷ്ട്രീയക്കാരോട് ആവശ്യപ്പെട്ടു. അതോടൊപ്പം അക്രമങ്ങളെ ഉദ്ദീപിക്കുന്ന രാഷ്ട്രീയക്കാരുടെ നിലപാടുകളെയും സഭാ നേതാക്കള്‍ നിശതമായി വിമര്‍ശിച്ചു.

ഈ അടുത്തകാലത്ത് സംഭവിച്ച രാഷ്ട്രീയ കൊലപാതകങ്ങളും വിഭിന്ന ഗ്രൂപ്പുകള്‍ തമ്മിലുള്ള കലാപങ്ങളുമെല്ലാം തെറ്റാണെന്ന് ചൂണ്ടിക്കാണിക്കുവാന്‍ രാഷ്ട്രീയ നേതാക്കള്‍ മടിക്കുന്നത് തങ്ങളില്‍ നിരാശയുളവാക്കുന്നു. സൗത്ത് ആഫ്രിക്കന്‍ കത്തോലിക്കാ ബിഷപ്പ്‌സ് കോണ്‍ഫറന്‍സിന്റെ നീതിക്കും സമാധാനത്തിനും വേണ്ടിയുള്ള കമ്മീഷന്‍ തലവനായ ബിഷപ്പ് ആബേല്‍ ഗബുസാ പറഞ്ഞു.

സമൂഹത്തിലെ യുവാക്കളെ, പ്രത്യേകിച്ച് തൊഴില്‍രഹിതരെ തിരഞ്ഞെടുപ്പിനുമുന്‍പുള്ള ലഹളകളിലേക്ക് രാഷ്ട്രീയക്കാര്‍ വലിച്ചിഴക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. അധികാരത്തിനും സര്‍ക്കാര്‍ ടെന്‍ഡറുകള്‍ക്കു വേണ്ടി അത്യാര്‍ത്തി കാണിക്കുന്ന ഇക്കൂട്ടരുടെ ആഗ്രഹങ്ങള്‍ക്ക് വഴങ്ങിക്കൊടുക്കരുതേയെന്ന് സൗത്ത് ആഫ്രിക്കയിലെ യുവാക്കളോട് ബിഷപ്പ് ആഹ്വാനം ചെയ്തു.

സമാധാനം പുന:സ്ഥാപിക്കുന്നതിന് പ്രാര്‍ത്ഥനകള്‍ക്ക് ശക്തി കൂട്ടാനും ആവശ്യമെങ്കില്‍ ഇടയസന്ദര്‍ശനം നടത്താനുമായി സഭാ കൗണ്‍സില്‍ അംഗമായ ബിഷപ്പ്‌സ് കോണ്‍ഫറന്‍സിനോട് കൗണ്‍സില്‍ അംഗങ്ങള്‍ ആവശ്യപ്പെട്ടു.

You must be logged in to post a comment Login